ചേർപ്പ്: ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനെ വ്യാജ നന്പർ ഒട്ടിച്ച ടിക്കറ്റു നൽകി കബളിപ്പിച്ചതായി പരാതി. ആനക്കല്ല് ശിവജി നഗറിൽ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്ന കുന്നത്തുപറന്പിൽ മോഹനനെ(72)യാണു വ്യാജ നന്പറിലുള്ള ടിക്കറ്റ് ഒട്ടിച്ചു നൽകി കബളിപ്പിച്ചത്.
ഇക്കഴിഞ്ഞ ആഴ്ച നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറി ടിക്കറ്റിലെ നന്പറിന് 1,100 രൂപ ഉണ്ടെന്നു പറഞ്ഞു കബളിപ്പിക്കുകയായിരുന്നു.
നന്പർ ഒട്ടിച്ചതു ശ്രദ്ധയിൽപ്പെടാതെ മോഹനൻ ടിക്കറ്റ് തന്നവർക്ക് ആ തുകയ്ക്കുള്ള പുതിയ ടിക്കറ്റും പണവും നൽകി. പിന്നീടാണു നന്പർ വെട്ടിയൊട്ടിച്ചു വ്യാജ ടിക്കറ്റാണെന്ന് അറിയുന്നത്.
അവിണിശേരി ഗ്രാമപഞ്ചായത്ത് അംഗം കെ.എ.പ്രദീപിന്റെ സഹായത്തോടെ മോഹനൻ നെടുപുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.