സുഭാഷ് ഗോപി
വെച്ചൂർ പഞ്ചായത്തിൽ സർട്ടിഫിക്കറ്റോ രേഖകളോ ഒക്കെ വാങ്ങാൻ ചെന്നാൽ ഇനി വിശന്നോ ക്ഷീണിച്ചോ മടങ്ങേണ്ടേ… ഭക്ഷണം തന്നേ അവർ വിടൂ.
വെച്ചൂർ പഞ്ചായത്തിൽ ഇന്നലെ മുതലാണ് ലഘു ഭക്ഷണ വിതരണം ആരംഭിച്ചത്. ചെല്ലുന്നവർക്കെല്ലാം ലഘുഭക്ഷണം സൗജന്യമായിട്ടാണ് ഇടപാടുകാർക്കു നൽകുന്നത്.
പഞ്ചായത്തിന്റെ ഈ നല്ല പദ്ധതി കേട്ടറിഞ്ഞ് ഇപ്പോൾ പലരും ഭക്ഷണ സാധനങ്ങൾ സൗജന്യമായി പഞ്ചായത്തിൽ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്.
തലയാഴം സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലഘു ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനായി ഫ്രിഡ്ജ്, ആദ്യ ദിവസം വിതരണം ചെയ്യാനുള്ള പഴങ്ങളും ഭക്ഷണ സാധനങ്ങളും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാറിനു ട്രസ്റ്റ് ചെയർമാൻ അജയ് ജോസ്, ട്രസ്റ്റി ജെസി ലൈജു, ട്രസ്റ്റ് പ്രവർത്തകനായ എ. കെ.ഷബീർ എന്നിവർ ചേർന്നു കൈമാറി.
തുടർന്നുള്ള ദിവസങ്ങളിൽപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ വിഭവങ്ങൾ ഫുഡ് ബോക്സിൽ നിക്ഷേപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു.