പരീക്ഷയേക്കാളും വിലമതിക്കുന്നതാണ് ജീവനാണ്. തോൽവികൾ നമ്മുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണ്.
അതിനാൽ തന്നെ ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്താതെ തോൽവികൾ മറികടന്ന് പഠിച്ച് മുന്നേറാണ് ശ്രമിക്കേണ്ടതെന്ന് നടൻ സൂര്യ. ഭയമല്ല വേണ്ടത്, ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാം.
ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുത്.
ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങള്‍ക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോള്‍ മനസില്‍ കൂടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂവെന്നും സൂര്യ പറയുന്നു.