കായംകുളം : പണയം വയ്ക്കുന്ന സമയത്തു നൽകിയ ആധാർ കാർഡ് പകർപ്പ്ദു രുപയോഗം ചെയ്ത് വായ്പ തട്ടിപ്പ് നടത്തിയയാൾ ഇടപാടുകൾ നടത്തിയത് 12-ലധികം തവണ.
കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ വള്ളികുന്നം കാമ്പിശേരി ജംഗ്ഷനിൽ അർച്ചന ഫൈനാൻസിയേഴ്സ് ഉടമ മീനത്ത് മുറി കാമ്പിശേരി വീട്ടിൽ വിജയനെ (72) അറസ്റ്റ് ചെയ്തിട്ടുണ്ട്.
വള്ളികുന്നം താളീരാടി കോതകരക്കുറ്റിയിൽ കോളനിയിലെ എസ്.ആർ. അഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വള്ളികുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പോലീസ്നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തുകയുമായിരുന്നു.
ആധാർ കാർഡ് ഉപയോഗിച്ച് അക്കൗണ്ടില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ എടുക്കാമെന്ന ബാങ്ക് വ്യവസ്ഥയാണ് വിജയൻ ദുരുപയോഗം ചെയ്തത്.
സ്ഥാപനത്തിലെ ജീവനക്കാരിയാണ് അഞ്ജു എന്ന് ബാങ്ക് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു തട്ടിപ്പ് .
പണയം വയ്ക്കാനായി ഇവർ നൽകിയ ആധാർ കാർഡിൻെറ പകർപ്പ് ഉപയോഗിച്ച് ചൂനാട് കാത്തലിക് സിറിയൻ ബാങ്കിൽ നിന്നു സ്വർണ പണയത്തിലൂടെ ലക്ഷങ്ങൾ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതായാണ് കേസ് .
ബാങ്കിൽ നിന്നും യുവതിക്ക് നോട്ടീസ് ലഭിച്ചതോടെയാണ് സംഭവം പുറത്തായത്.