ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ ആശങ്ക പടര്‍ത്തുന്ന സാഹചര്യമാണുള്ളത്. പലരും പ്രത്യേക അജണ്ടയോടെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
മാധ്യമങ്ങളില്‍ മതേതര മുഖമായി ചിലര്‍ അവരോധിച്ചു പോന്ന എംഇഎസ് നേതാവ് ഫസല്‍ ഗഫൂര്‍ ഇപ്പോള്‍ നടത്തിയ ഒരു പ്രസംഗമാണ് പലരെയും ആശയക്കുഴപ്പത്തിലും നിരവധി ആളുകളെ ആശങ്കയിലുമാക്കിയിരിക്കുന്നത്.
മുഖ്യധാരാ ചാനലുകളിലെ ആങ്കര്മാര്ക്കുള്ള മുസ്ലിം സ്നേഹത്തെക്കുറിച്ച് എംഇഎസ് ചെയര്മാന് ഫസല്‍ ഗഫൂര്‍ വാചാലനാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളോടാണ് ഇദ്ദേഹത്തിന്റെ ഈ പ്രസംഗം എന്നതാണ് ശ്രദ്ധേയം.
പ്രസംഗത്തില്‍ ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍ ഇങ്ങനെ…ചാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന ആങ്കര്‍മാരെല്ലാം നമ്മുടെ സ്വന്തമാണ്. ഗഫൂര്‍ അവകാശപ്പെട്ടു. മിക്കവരുടെയും പേരും പറയുന്നുണ്ട് അദ്ദേഹം.
അവരെ തങ്ങളുടെ കോളജുകളില്‍ പ്രസംഗത്തിനു വിളിക്കുക. നന്നായി ട്രീറ്റ് ചെയ്യുക. ചാനല്‍ ചര്‍ച്ചയ്ക്കു പോകുന്നത് ഞാനല്ലേ. അവരാരും നമുക്ക് എതിരല്ല. ഫസല്‍ ഗഫൂര്‍ പറയുന്നു.
മലയാള ന്യൂസ് ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകരുടെ പേരെടുത്തു പറഞ്ഞാണ് ഫസല്‍ ഗഫൂര്‍ അവര്‍ തങ്ങളുടെ അജണ്ടയുടെ ഭാഗമാണെന്ന് വിശദീകരിച്ചത്.
ഇങ്ങനെ ഒരു ട്രീറ്റ് കിട്ടിയിട്ടുണ്ടോ എന്ന് ആങ്കര്‍മാരും ആ വീഡിയോ തന്നെ സത്യമാണോ എന്ന് ഗഫൂറും പറയേണ്ടതാണ്. അല്ലെങ്കില്‍ ജനം ഇവരെയൊക്കെ എങ്ങനെ വിശ്വസിക്കും.
ഇത്തരത്തില്‍ മത മൗലീകവാദികളുടെ അതിഥികളായി പോകുന്നവര്‍ പിന്നീട് അവരുടെ നാവായി മാറുന്നതിന്റെ ഉദാഹരണങ്ങള്‍ ആങ്കര്മാര്ക്കിടയില് മാത്രമല്ല സഭാ പണ്ഡിതരിലും സാമൂഹിക നായകരിലും ഉണ്ട്.
കഴിഞ്ഞയിടെ, മുന്‍ എംപിയും മാധ്യമപ്രവര്‍ത്തകനും ഇടതുപക്ഷ ബുദ്ധിജീവിയുമായി അറിയപ്പെടുന്ന ആള്‍ക്കെതിരേ അദ്ദേഹത്തിന്റെ മകന് തന്നെ രംഗത്തെത്തിയിരിക്കുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ആതിഥ്യം സ്വീകരിച്ച് പതിവായി വിദേശ യാത്രകള്‍ നടത്തുന്നതിനെയും ഇവരില്‍ നിന്ന് ഉപഹാരങ്ങള്‍ സ്വീകരിക്കുന്നതിനെതിരേയായിരുന്നു മകന്റെ പ്രസ്താവന.
എന്നാല്‍ അദ്ദേഹം ഇപ്പോഴും പഴയപണി തുടരുകയാണ്. ആശയപരമായും രാഷ്ട്രീയപരമായും പൂര്‍വാധികം ഭംഗിയോടെ പഴയ കുഴലൂത്ത് തുടരുകയാണ് കക്ഷി.
ഈ സാഹചര്യത്തിലാണ് ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍ കേരളീയ ജനത ശ്രദ്ധയോടെ ശ്രവിക്കേണ്ടത്.