ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പാദത്തില്‍ തോല്‍വികള്‍ കൊണ്ട് വട്ടം ചുറ്റുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്ന ആര്‍സിബി.
ടീമിന്റെ തോല്‍വിയെക്കുറിച്ച് ചൂടു പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഒരു ഫോട്ടോ വൈറലായിരുന്നു. ടീമിലെ കിവീസ് പേസ് ബൗളര്‍ കൈല്‍ ജാമിസണ് ഡഗ്ഔട്ടില്‍ ഒരു പെണ്‍കുട്ടിയുമായി കിന്നാരം ചൊല്ലുന്ന ഫോട്ടോയാണ് വൈറലായത്.
ബാറ്റ് ചെയ്യുവാന്‍ ഇറങ്ങുന്നതിന് വേണ്ടി പാഡ് കെട്ടി തയ്യാറായിരുന്ന ജാമിസണ് നേരെ കാമറ ചെന്നപ്പോള്‍ ടീമിന്റെ മസ്സാജ് തെറാപ്പിസ്റ്റായ നവ്നീത ഗൗതത്തെ നോക്കി പുഞ്ചിരിച്ചുക്കൊണ്ടിരിക്കുന്ന താരത്തെയാണ് കണ്ടത്.
ഞൊടിയിടയിലാണ് ആ രംഗം വൈറലായത്. ആ ഫോട്ടോ കണ്ടവര്‍ക്കെല്ലാം ആ പെണ്‍കുട്ടി ആരാണെന്ന് അറിയുവാനായിരുന്നു ആവേശം.
നവ്നിത ഗൗതം എന്ന 29കാരിയാണ് ഒറ്റ ദിവസം കൊണ്ട് ഇന്ത്യന്‍ യുവാക്കളുടെ ഹൃദയത്തില്‍ ഇടംപിടിച്ച ആ സുന്ദരി.നവ്നീത ജന്മം കൊണ്ട് കാനഡ സ്വദേശിയാണ്.
ഇന്ത്യന്‍ വംശജയായ നവ്നീത വാന്‍കൂവറിലാണ് ജനിച്ചത്. 2019ല്‍ ആര്‍സിബിയുടെ സ്പോര്‍ട്സ് മസ്സാജ് തെറാപ്പിസ്റ്റായി അവര്‍ ജോയിന്‍ ചെയ്യുമ്പോള്‍ എട്ട് ഐപിഎല്‍ ടീമുകളില്‍ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫില്‍ ഇടം നേടുന്ന ആദ്യ വനിതയായി തീരുക എന്ന സവിശേഷനേട്ടം നവ്നീത കരസ്ഥമാക്കിയിരുന്നു.
ആര് സി ബിയില്‍ ചേരുന്നതിന് മുന്‍പ് ഗ്ലോബല്‍ ടി20 കാനഡയില്‍ ടോറോന്റോ നാഷണല്‍സ് ടീമിന്റെ മസ്സാജ് തെറാപ്പിസ്റ്റായി നവ്നീത പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏഷ്യ കപ്പില്‍ ഭാരതീയ വനിതകളുടെ ബാസ്ക്കറ്റ് ബോള്‍ ടീമിന് വേണ്ടിയും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍സിബിയില്‍ അത്രയധികം പുരുഷന്മാര്ക്കൊപ്പം ജോലി ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എപ്പോഴും ഇരുപത് സഹോദരന്മാര് ചുറ്റുമുള്ളത് പോലെയാണ് തോന്നുന്നതെന്നാണ് നവ്നീത പറഞ്ഞത്.