തൃശൂർ: വിയ്യൂര്‍ ജയിലിനുള്ളില്‍ തനിക്കു വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ വാദം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മര്‍ദ തന്ത്രമെന്ന് പോലീസ്.
കൊടി സുനിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
വിയ്യൂർ ജയിലിൽ സുനിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷയാണ്. സുനിയെ പാർപ്പിച്ചിരിക്കുന്നത് 24 മണിക്കൂറും പൂട്ടിയിട്ട സെല്ലിലാണ്.
മറ്റ് തടവുകാരുമായി ബന്ധപ്പെടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കുന്നുണ്ടെന്നും ജയിൽ അധികൃതരും വ്യക്തമാക്കി.
വിയ്യൂരില്‍ സുനിയുടെ കൈയിൽ നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടുകയും കോവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാര്‍ക്കും ലഭിച്ച പ്രത്യേക പരോളില്‍ നിന്നു തഴയപ്പെടുകയും ചെയ്തതോടെയാണു കണ്ണൂരിലേക്കു മാറാന്‍ സുനി ശ്രമം തുടങ്ങിയതെന്നു ജയില്‍ വകുപ്പിനും സൂചന ലഭിച്ചിട്ടുണ്ട്.