പാറ്റ്ന: സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറുന്ന കനയ്യ കുമാര്‍ സിപിഐ സംസ്ഥാന സമിതി ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന എസി അഴിച്ചുകൊണ്ടു പോയെന്ന് വെളിപ്പെടുത്തല്‍.
സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.
കനയ്യ കുമാര്‍ സ്വന്തം പണം മുടക്കി സ്ഥാപിച്ച എസിയാണെന്നും അത് കൊണ്ടുപോയതില്‍ അപാകതയില്ലെന്നും പാണ്ഡെ വ്യക്തമാക്കി.
അതേസമയം, കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭഗത് സിംഗിന്റെ ജന്മവാർഷിക ദിനമായ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ഇരുവരുടെയും കോൺഗ്രസ് പ്രവേശനം.
രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്.