ഗാസിയാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
തടവുശിക്ഷ കൂടാതെ പ്രതി ഒന്നര ലക്ഷം രൂപ പിഴയുമൊടുക്കണം. പിഴയുടെ പകുതി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഗാസിയാബാദിലെ പോക്സോ കോടതിയുടേതാണ് വിധി. ഏഴു വയസുകാരിയായ പെണ്‍കുട്ടിയെയാണ് പ്രതി പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.
2014ലാണ് സംഭവം. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ വീട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.