ഓൺലൈൻ ക്ലാസിൽ കുട്ടികളെ സജീവമാക്കാൻ ഡാൻസും പാട്ടുമായി എത്തുന്ന അധ്യാപികമാരെ നമ്മൾ കാണാറുണ്ട്. എന്നാൽ ഡാൻസ് ചെയ്തതിന്റെ പേരിൽ സസ്പെൻഷൻ കിട്ടിയിരിക്കുകയാണ് കുറച്ച് അദ്ധ്യാപികമാർക്ക്.
ആഗ്ര ജില്ലയിലെ അച്ച്നേരാ ബ്ലോക്കിലെ സാധന് ഗവ. പ്രൈമറി സ്കൂളിലാണ് സംഭവം.
ആളൊഴിഞ്ഞ ക്ലാസ്മുറിയില്‍ സിനിമാപ്പാട്ട് വെച്ച് ഡാന്‍സ് ചെയ്ത അധ്യാപികമാര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചിരിക്കുന്നത്.
മേനു ലെഹങ്കാ ലേ ദേ എന്ന സിനിമാ പാട്ട് ഉച്ചത്തില്‍ വെച്ചാണ് അധ്യാപികമാര്‍ നൃത്തം ചെയ്തത്.
ഓണ്‍ലൈന്‍ ക്ലാസ് നടത്താന്‍ ഉപയോഗിക്കുന്ന സംവിധാനം ഉപയോഗിച്ചാണ് നൃത്തം ഷൂട്ട് ചെയ്തത് എന്നാണ് പ്രിന്‍സിപ്പലിന്റ റിപ്പോര്‍ട്ട്.
മാര്‍ച്ചില്‍ ഷൂട്ട് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ക്ലാസ് മുറിയിലെ ഡാന്‍സ് അതിവേഗം വൈറലായിരുന്നു.
തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അധാര്‍മ്മിക പ്രവൃത്തിയാണ് ഇതെന്ന് വ്യക്തമാക്കിയാണ് അഞ്ച് അധ്യാപികമാരെ സസ്പെന്റ് ചെയ്തത്. അധ്യാപികമാരോട് വിശദീകരണം ചോദിച്ചു.
അവരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിയമങ്ങള്‍ ലംഘിച്ചതിന് ഇവരെ സസ്പെന്റ് ചെയ്തത്.