കൊച്ചി: തട്ടിപ്പുവീരന് മോന്സന് മാവുങ്കലിനെ പോലീസ് ബന്ധത്തെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം. മോന്‍സനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നത്.
ഐജി ലക്ഷ്മണയും മുന്‍ ഡിഐജി സുരേന്ദ്രനും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് വ്യക്തമാകുന്നത്.
മോന്സന് വിരട്ടിയവരില്ഡിവൈഎസ്പിയും
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കല്‍ തനിക്കെതിരേ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ വിരട്ടാനും മടിച്ചില്ലെന്ന് റിപ്പോര്‍ട്ട്.
ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നിക്കെതിരേയാണ് മോന്സന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. മോന്‍സനെതിരായ വാഹനക്കേസില്‍ അന്വേഷണം നടത്തിയ ഡിവൈഎസ്പി എതിര്‍നിലപാട് എടുത്തതാണ് മോന്‍സന്റെ വിരോധത്തിന് ഇടയാക്കിയത്.
ഇതോടെ ബെന്നിയെ “വിരട്ടണമെന്ന്’ ആവശ്യപ്പെട്ട് മോന്സന് ആലപ്പുഴ എസ്പിയേയും ഐജി ജി. ലക്ഷമണിനെയും സമീപിച്ചതായാണ് വിവരം.
മോന്‍സനു വേണ്ടി പോലീസ് മൊബൈല്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നും ഗുരുതരമായ ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്.
അതിനിടെ, മോന്‍സനു വേണ്ടി പോലീസ് മൊബൈല്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നും വിവരം പുറത്തുവരുന്നുണ്ട്. തന്റെ ജീവനക്കാരുടെയും തനിക്കെതിരേ പരാതി നല്കുന്നവരുടെയും ഫോണ്‍ കോളുകളാണ് ചോര്‍ത്തിയത്.
പോലീസിനും സിബിഐ പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കും മാത്രം നടത്താവുന്ന ഇടപെടലുകളാണ് മോന്‍സനു വേണ്ടി പോലീസ് ചെയ്തുനല്‍കിയത്.