സ്വന്തം ലേഖകന്‍
കോഴിക്കോട്: പുരാവസ്തു വില്പനയുടെ പേരില്‍ കോടികള്‍ തട്ടിപ്പു നടത്തിയ മോന്സന് മാവുങ്കലിനെതിരേ കൂടുതല്‍ തെളിവുകള്‍.
എം.ടി.ഷമീര്‍, യാക്കൂബ് പുറായില്‍, വി.അനൂപ്, സലീം എടത്തില്‍ എന്നിവരാണ് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്ന് ഹാജരായി മൊഴി നല്‍കുന്നത്.
ഓഡിയോ, വീഡിയോ ക്ലിപ്പുകളുള്പ്പെടെ പലനിര്‍ണായക തെളിവുകളും അന്വേഷണസംഘം മുമ്പാകെ ഹാജരാക്കുമെന്ന് പരാതിക്കാരനായ എം.ടി. ഷമീര്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
പരാതി നല്കിയപ്പോള് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഉള്‍പ്പെടെ വ്യക്തമാക്കുന്ന പല തെളിവുകളും പരാതിക്കാരുടെ കൈവശമുണ്ട്.
ഇവയെല്ലാം ഹാജരാക്കും. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതിലൂടെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുറമേ മറ്റു ഭാഗങ്ങള്‍ കൂടി പോലീസിന് അന്വേഷിക്കേണ്ടതായി വരും.
ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നാണ് സൂചന. മോന്‍സനുമായി അടുപ്പമുള്ള ഐഎഎസ്, ഐപിഎസ് ഉന്നതരുള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തേണ്ടതായുണ്ട്.