പാ​നൂ​ർ സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ് ; 30 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത തു​ക കൊ​ണ്ട് ബ്യൂ​ട്ടി പാ​ർ​ല​റും ഹോ​ട്ട​ലും തു​ട​ങ്ങി യു​വാ​വ്; പി​ന്നി​ൽ പ്ര​ദേ​ശി​ക നേ​താ​ക്ക​ളും


ത​ല​ശേ​രി: പാ​നൂ​രി​ൽ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ നി​ന്നും മു​പ്പ​ത് ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​വാ​ദം മു​റു​കു​ന്നു. ത​ട്ടി​യെ​ടു​ത്ത തു​ക കൊ​ണ്ട് ജെ​ന്‍റ്സ് ബ്യൂ​ട്ടി പാ​ർ​ല​റും ഹോ​ട്ട​ലും തു​ട​ങ്ങി​യ​താ​യി​ട്ടു​ള്ള വി​വ​ര​വും പു​റ​ത്ത്. ത​ട്ടി​പ്പി​നു പി​ന്നി​ൽ ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യു​ള്ള​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ പ്ര​മു​ഖ പാ​ർ​ട്ടി​യു​ടെ ര​ണ്ട് പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ൾ​ക്കു​ള്ളി​ലും ചേ​രി​പ്പോ​ര് രൂ​ക്ഷ​മാ​യി. ഒ​രു പ്രാ​ദേ​ശി​ക ഘ​ട​കം ത​ട്ടി​പ്പ് ന​ട​ത്തി​യ വ്യ​ക്തി​യേ​യും ഒ​ത്താ​ശ​ക്കാ​രേ​യും സം​ര​ക്ഷി​ക്കാ​ൻ ശ​ക്ത​മാ​യ നീ​ക്കം ന​ട​ത്തു​മ്പോ​ൾ ഇ​തി​നു കീ​ഴി​ൽ വ​രു​ന്ന മ​റ്റൊ​രു ഘ​ട​കം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണു​ള്ള​ത്.

ത​ട്ടി​പ്പ് ന​ട​ത്തി​യ നേ​താ​വി​നേ​യും കൂ​ട്ട​രേ​യും സം​ര​ക്ഷി​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്ക് ചേ​ർ​ന്ന പ​ണി​യ​ല്ലെ​ന്നും ഇ​ക്കൂ​ട്ട​രെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നു​മാ​ണ് പ്രാ​ദേ​ശി​ക യോ​ഗ​ത്തി​ൽ ഒ​രു മു​തി​ർ​ന്ന നേ​താ​വ് പ​റ​ഞ്ഞ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് നേ​താ​ക്ക​ൾ​ക്ക് കാ​റ് ഒ​രു​ക്കി കൊ​ടു​ത്തും മ​റ്റും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി നി​റ​ഞ്ഞ് നി​ന്ന യു​വ നേ​താ​വി​ന്‍റെ ത​ട്ടി​പ്പ് സം​ഘ​ട​ന​ക്കു​ള്ളി​ൽ വ​ലി​യ വി​വാ​ദ​ത്തി​നാ​ണ് തി​രി കൊ​ളു​ത്തി​യി​ട്ടു​ള്ള​ത്.

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് പു​റ​ത്താ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മു​ഴു​വ​ൻ സ​മ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ നേ​താ​വ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​യി​ൽ നി​ന്നും വി​ട പ​റ​ഞ്ഞ​ത്.

കു​റ​ച്ച് നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​നാ​യ​പ്പോ​ൾ ജീ​വി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ല​ശേ​രി​യി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി​യ​തെ​ന്നും യു​വ നേ​താ​വി​ന്‍റെ വി​രു​ദ്ധ ചേ​രി​ക്കാ​ർ പ​റ​യു​ന്നു.

ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വ നേ​താ​വി​നെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ സെ​ക്ര​ട്ട​റി പ​ദ​വി​യി​ൽ നി​ന്നും പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഔ​ദ്യാ​ഗി​ക ചു​മ​ത​ല​ക​ളി​ൽ നി​ന്നും നീ​ക്കി​യി​രു​ന്നു.ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് പു​റ​ത്താ​ക്കി​യ നേ​താ​വി​നെ ത​ല​ശേ​രി​യി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment