പ്രസവത്തിനു ശേഷം താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ പങ്കുവെച്ച് നടി ഡിംപിള്‍ റോസ്. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്.
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വീഡിയോയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ ആണ് ഇടവേളയെക്കുറിട്ട് ഡിംപിള്‍ റോസ് പറഞ്ഞത്.
പ്രസവം കഴിഞ്ഞ് നൂറു ദിവസം കഴിഞ്ഞുവെങ്കിലും താന്‍ ഒരാഴ്ച മുമ്പാണ് കുഞ്ഞിനെ കാണുന്നതെന്നുമാണ് ഡിംപിള്‍ റോസ് തന്റെ വീഡിയോയില്‍ പറയുന്നത്.
നൂറു ദിവസം എന്നു പറയുന്നത് നൂറു വര്‍ഷങ്ങള്‍ പോലെ ആയിരുന്നെന്നും അത് വലിയ പാഠങ്ങള്‍ ആയിരുന്നെന്നും ഇതെങ്ങനെ പറയണമെന്ന് തനിക്കറിയില്ലെന്നും നടി വ്യക്തമാക്കുന്നു.
തന്റെ ഗര്‍ഭകാലവും പ്രഗ്നന്‍സിയും അത്ര കളര്‍ഫുള്‍ ആയിരുന്നില്ലെന്നും താന്‍ അത്രമാത്രം ബ്രോക്കണ്‍ ആയിരുന്നെന്നും കുഞ്ഞിനെ കൈയില്‍ കിട്ടിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂവെന്നും നടി വ്യക്തമാക്കുന്നു
യുട്യൂബില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തപ്പോഴാണ് വീഡിയോ ഇടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് തനിക്ക് മനസിലായതെന്നും നടി പറയുന്നു.
വീഡിയോ കാണാതായതോടു കൂടി നിരവധി പേര് മമ്മിയുടെ ഫോണിലേക്ക് വിളിച്ച് അന്വേഷിച്ചെന്നും തന്നോട് ഇത്രയും സ്നേഹം കാണിച്ചതിനു നന്ദി ഉണ്ടെന്നും നടി വ്യക്തമാക്കി.