മാവേലിക്കര: കാട്ടുവള്ളിൽ ക്ഷേത്രത്തിന് സമീപം വീടിനു തീയിട്ട യുവാവ് പോലീസും ഫയർഫോഴ്സും എത്തിയതോടെ അമ്മയുടെ കഴുത്തറത്തു.
സേനാംഗങ്ങൾ അടുത്തേക്കു എത്തുന്നതിനിടെ അമ്മയുടെ കഴുത്തറക്കുകയും കത്തികൊണ്ട് സ്വന്തം കഴുത്തറത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ അമ്മ ഗുരുതരാവസ്ഥയിൽ.
ഈരേഴവടക്ക് നാന്പോഴിൽ സുരേഷ്കുമാർ(49) ആണ് അമ്മയായ രുഗ്മിണിയമ്മ(85)യുടെ കഴുത്തറുക്കുകയും വീടിനും വാഹനത്തിനും തീയിടുകയും ചെയ്തത്.
പോലീസും ഫയർഫോഴ്സും ചേർന്ന് സുരേഷിനെ കീഴ്പ്പെടുത്തി അമ്മയെയും ഇയാളെയും തട്ടാരന്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.