മോന്‍സണ്‍ മാവുങ്കലിനെ പ്രവാസി യുവതിയുമായി അടുപ്പിച്ചത് ഇറ്റലിയില്‍ താമസിക്കുന്ന കൊച്ചി സ്വദേശിനിയെന്ന് വിവരം. പ്രവാസികളെ കുരുക്കിലാക്കാന്‍ മോന്‍സണിന് കൈമുതലായതും ഇവരുടെ സ്വാധീനമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മോണ്‍സണുമായി അടുത്ത സൗഹൃദമായിരുന്നു യുവതിക്ക്. ഇത് പ്രവാസി ഫെഡറേഷനില്‍ ഉള്ളവര്‍ക്കെല്ലാം അറിയാമായിരുന്നു. ഫെഡറേഷനില്‍ മോണ്‍സണ് ശക്തമായ സ്വാധീനമുണ്ടാക്കാന്‍ സഹായിച്ചതും ഈ കൂട്ടുതന്നെ ആയിരുന്നു.
കേരള പോലീസിലെ ഉന്നതരുമായും രാഷ്ട്രീയ പ്രമുഖരുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. സൈബര്‍ സുരക്ഷയ്ക്കായി കൊച്ചിയില്‍ പോലീസ് നടത്തിയ ‘കൊക്കൂണ്‍’ സമ്മേളനത്തിലും ലോക കേരളസഭയുടെ പരിപാടിയിലുമെല്ലാം ഇവര്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു.
ഫെഡറേഷന്റെ കുടുംബ സംഗമങ്ങളില്‍ മോണ്‍സണൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇവര്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പല പരിപാടികളുടെയും പ്രധാന പങ്കാളി മോണ്‍സന്റെ കമ്പനിയായിരുന്നു.
ഈ ബന്ധം ഉപയോഗിച്ചാണ് പിന്നീട് പ്രവാസികളെ അടക്കം മോണ്‍സണ്‍ തട്ടിപ്പില്‍ വീഴ്ത്തിയത്. മോണ്‍സണും യുവതിയും എന്തിനാണ്, എപ്പോഴാണ് തെറ്റിയതെന്നു വ്യക്തമല്ല.
മോണ്‍സണ്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിട്ടും പുറത്തു പറയാതിരുന്നതാണെന്നും സംശയിക്കപ്പെടുന്നു. ഇരുവരും തെറ്റിയപ്പോള്‍ ഇവര്‍ തന്നെയാണ് മോന്‍സണിന്റെ തട്ടിപ്പുകളെപ്പറ്റി വിവരം പുറത്തു വിട്ടതെന്നും സംശയമുണ്ട്.