കു​ഞ്ഞു​ങ്ങ​ൾ​ക്ക് ന്യൂ​മോ​കോ​ക്ക​ൽ കോ​ൺ​ജു​ഗേ​റ്റ് വാ​ക്സി​ൻ; ഒ​ക്ടോ​ബ​ർ മു​ത​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങും

സം​സ്ഥാ​ന​ത്ത് അടുത്ത‍ മാ​സം മു​ത​ല്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി പു​തി​യൊ​രു വാ​ക്‌​സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കുന്നു. യൂ​ണി​വേ​ഴ്‌​സ​ല്‍ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ ന്യൂ​മോ​കോ​ക്ക​ല്‍ കോ​ണ്‍​ജു​ഗേ​റ്റ് വാ​ക്‌​സി​ന്‍ (പി​സി​വി)( pneumococcal conjugate vaccine) (PCV) ആ​ണ് ഒക്ടോബർ മു​ത​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങു​ന്ന​ത്.

മൂന്നു ഡോസ് വാക്സിൻ
ന്യൂ​മോ​കോ​ക്ക​സ് ബാ​ക്ടീ​രി​യ മൂ​ല​മു​ണ്ടാ​കു​ന്ന ന്യൂ​മോ​ണി​യ, മെ​നി​ന്‍​ജൈ​റ്റി​സ് എ​ന്നി​വ​യി​ല്‍ നി​ന്നു കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഈ ​വാ​ക്‌​സി​ന്‍ സം​ര​ക്ഷ​ണം ന​ല്‍​കും. 1.5 മാ​സം, 3.5 മാ​സം, 9 മാ​സം എ​ന്നീ പ്രാ​യ​ങ്ങളി​ലാ​യി മൂ​ന്നു ഡോ​സ് വാ​ക്‌​സി​നാ​ണ് കു​ഞ്ഞു​ങ്ങ​ള്‍​ക്കു ന​ല്‍​കു​ന്ന​ത്.

ന്യൂ​മോ​കോ​ക്ക​ല്‍ രോ​ഗങ്ങൾ
സ്‌​ട്രെ​പ്‌​റ്റോ കോ​ക്ക​സ് ന്യു​മോ​ണി​യ അ​ഥ​വാ ന്യൂ​മോ കോ​ക്ക​സ് എ​ന്ന രോ​ഗാ​ണു പ​ര​ത്തു​ന്ന ഒ​രു​കൂ​ട്ടം രോ​ഗ​ങ്ങ​ളെ​യാ​ണ് ന്യൂ​മോ​കോ​ക്ക​ല്‍ രോ​ഗം എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഈ ​രോ​ഗാ​ണു ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ച് പ​ല ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാം.

ന്യൂ​മോ​കോ​ക്ക​ല്‍ ന്യൂ​മോ​ണി​യ
ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യു​ടെ ഒ​രു രൂ​പ​മാ​ണ് ന്യൂ​മോ​കോ​ക്ക​ല്‍ ന്യൂ​മോ​ണി​യ. അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നു​ള്ള ഒ​രു പ്ര​ധാ​ന കാ​ര​ണം ന്യൂ​മോ​കോ​ക്ക​ല്‍ ന്യൂമോ​ണി​യ ആ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല ഈ ​രോ​ഗ​ബാ​ധ കു​ടും​ബ​ത്തി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാധ്യ​ത​യും ഉ​ണ്ടാ​ക്കും.

രോഗലക്ഷണങ്ങൾ
ചു​മ, ക​ഫ​ക്കെ​ട്ട്, ശ്വാ​സം എ​ടു​ക്കാ​ന്‍ പ്ര​യാ​സം, പ​നി ,ശ്വാ​സം​മു​ട്ട​ല്‍, നെ​ഞ്ചു​വേ​ദ​ന എ​ന്നി​വ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍.

ഗുരുതരമായാൽ….
കു​ട്ടി​ക​ള്‍​ക്ക് അ​സു​ഖം കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും വെ​ള്ളം കു​ടി​ക്കാ​നും ബു​ദ്ധി​മു​ട്ട് വ​ന്നേ​ക്കാം. ഒ​പ്പം ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കാ​നോ അ​ബോ​ധാ​വ​സ്ഥ​യി​ലേ​ക്ക് പോ​കാ​നോ മ​ര​ണ​മ​ട​യാ​നോ സാ​ധ്യ​ത​യു​ണ്ട്.

സൗജന്യ വാക്സിൻ
കു​ട്ടി​ക​ളി​ല്‍ ഗു​രു​ത​ര​മാ​യി ന്യൂ​മോ​ണി​യ ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മാ​യ ന്യൂമോ​കോ​ക്ക​ല്‍ ന്യൂമോ​ണി​യയെ‍ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഫ​ല​പ്ര​ദ​മാ​യ മാ​ര്‍​ഗ​മാ​ണ് ഈ ​വാ​ക്‌​സി​നെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. യൂ​ണി​വേ​ഴ്‌​സ​ല്‍ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് പി​സി​വി വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്.

സുരക്ഷിത വാക്സിൻ
പി​സി​വി ഒ​രു സു​ര​ക്ഷി​ത വാ​ക്‌​സി​നാ​ണ്. ഏ​തൊ​രു വാ​ക്‌​സി​ന്‍ എ​ടു​ത്ത​തി​നു​ശേ​ഷ​വും ഉ​ണ്ടാ​കു​ന്ന​തു​പോ​ലെ കു​ഞ്ഞി​ന് ചെ​റി​യ പ​നി, കു​ത്തി​വ​യ്പ്പ് എ​ടു​ത്ത ഭാ​ഗ​ത്ത് ചു​വ​പ്പ് നി​റം എ​ന്നി​വ ഉ​ണ്ടാ​യേ​ക്കാം.

മറ്റു വാക്സിനുകൾക്കു പകരമല്ല
പി​സി​വി ന​ല്‍​കു​ന്ന​തി​നൊ​പ്പം കു​ഞ്ഞി​ന് ആ ​പ്രാ​യ​ത്തി​ല്‍ ന​ല്‍​കേ​ണ്ട മ​റ്റു വാ​ക്‌​സി​നു​ക​ളും ന​ല്‍​കു​ന്ന​താ​ണ്. ഒ​രേ​സ​മ​യം വി​വി​ധ വാ​ക്‌​സി​നു​ക​ള്‍ ന​ല്‍​കു​ന്ന​ത് കു​ഞ്ഞി​ന് തി​ക​ച്ചും സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണ്.

Related posts

Leave a Comment