സാ​യ്പ​ല്ല​വി​യു​ടെ സ​ഹോ​ദ​ര​ൻ ആ​ത്മ​ഹ​ത്യ ​ചെ​യ്തു; നീ​റ്റി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​പ്പോ​ൾ അ​വ​നെ അ​ങ്ങ​നെ ചി​ന്തി​ക്ക​രു​താ​യി​രു​ന്നു; മ​ന​സ് തു​റ​ക്കാ​ൻ വീ​ട്ടി​ൽ അ​വ​സ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് സാ​യ്പ​ല്ല​വി


എ​ന്‍റെ ക​സി​ന്‍ നീ​റ്റി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു. അ​വ​ന് തീ​രെ മാ​ര്‍​ക്ക് കു​റ​വാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ്ര​തീ​ക്ഷി​ച്ച മാ​ര്‍​ക്ക് നേ​ടാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ക​ടുംകൈ ​ചെ​യ്യുകയായിരുവെന്ന് സായ് പല്ലവി.

അ​വ​നൊ​രു തോ​ല്‍​വി​യാ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ ക​രു​തു​മെ​ന്ന​താ​യി​രു​ന്നു ഭ​യം. അ​തൊ​രു ശ​രി​യാ​യ ചി​ന്ത​യാ​യി​രു​ന്നി​ല്ല. ഒ​രു കാ​ര​ണ​വ​ശാ​ലും ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്ക​രു​ത്.

നി​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് തോ​ന്നു​ന്പോ​ള്‍ ആ​രോ​ടെ​ങ്കി​ലും മ​ന​സ്‌​ തു​റ​ന്ന് സം​സാ​രി​ക്ക​ണം. അ​തി​നു​ള്ള സാ​ഹ​ച​ര്യം കു​ടും​ബ​ത്തി​ല്‍ ത​ന്നെ കു​ട്ടി​ക​ള്‍​ക്ക് ഒ​രു​ക്കി കൊ​ടു​ക്ക​ണം.

എ​ല്ലാ​വ​ര്‍​ക്കും ജീ​വി​ത​ത്തി​ല്‍ ദു​ര്‍​ബ​ല നി​മി​ഷ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. നി​ങ്ങ​ളു​ടെ സ​ങ്ക​ല്‍​പ്പ​ത്തി​ന​നു​സ​രി​ച്ച് ഉ​യ​രാ​ന്‍ ക​ഴി​യാ​തെ വ​രു​ന്പോ​ഴു​ണ്ടാ​കു​ന്ന നി​രാ​ശ​യി​ല്‍ നി​ന്നാ​യി​രി​ക്കാം ആ​വ​ശ്യ​മി​ല്ലാ​ത്ത ചി​ന്ത​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത്.

എ​ന്നാ​ല്‍ ഒ​ന്നു​മാ​ത്രം പ​റ​യാം, മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍ ഒ​ന്നി​ന്‍റെ​യും അ​വ​സാ​ന​മ​ല്ലെന്നും  സാ​യ് പ​ല്ല​വി പറ‍യുന്നു

Related posts

Leave a Comment