കാട്ടാക്കട : രണ്ടാം ഭർത്താവ് ആസിഡ് ഒഴിച്ച് യുവതിയെ പൊള്ളിച്ചതായി പരാതി. പൊള്ളലേറ്റ് ശാസ്തമംഗലം മരുതംകുഴി സ്വദേശിനി ലക്ഷ്മി (32) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ വിളപ്പിൽശാല ചൊവ്വള്ളൂർ സ്വദേശി ബിജുവിനെതിരെ പോലീസ് കേസെടുത്തു. ബിജുവുമായി കലഹിച്ച് ലക്ഷ്മിയും മക്കളും മരുതംകുഴിയിലെ വീട്ടിലായിരുന്നു താമസം.
ഇന്നലെ രാവിലെ ലക്ഷ്മിയുടെ ആഭരണങ്ങളും വീട്ടുസാധനങ്ങളും എടുത്തു കൊണ്ടുപോകാൻ ബിജു ചൊവ്വള്ളൂരിലേക്ക് വിളിച്ചു വരുത്തിയശേഷം ആസിഡ് ഒഴിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം മുങ്ങിയ ബിജുവിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിളപ്പിൽശാല സിഐ അനിൽ കരീം പറഞ്ഞു.