പാലോട് : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പാലോട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡിജിറ്റല്‍ എക്സ്റേ വിഭാഗം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ ഒന്‍പതിന് അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് യൂണിറ്റ് ഉദ്ഘാടനവും നടത്തിയെങ്കിലും പിന്നീട് ഇങ്ങോട്ട് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു.
യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ ഇനിയും ഉപകരണങ്ങള്‍ എത്തണം. കോവിഡ് കാലത്തെ കാലതാമസമാണ് എല്ലാറ്റിനും പ്രശ്നമാകുന്നതെന്ന് അധികൃതർ പറയുന്നു.
എക്സ്റേ ലാബ് ടെക്നീഷ്യന്മാരെ ഇതുവരെ നിയമിച്ചിട്ടില്ല. കൂടാതെ ഓര്‍ത്തോ ഡോക്ടര്‍മാരുടെ അഭാവവുമുണ്ട്. എക്സ്റേ യൂണിറ്റ് തുറന്നു പ്രവർത്തിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. െ