തിരുവനന്തപുരം: ഭയമില്ലാതെ പരാതിക്കാർക്ക് അധികാരികളെ സമീപിക്കാൻ കഴിയണമെന്ന് നിയുക്ത വനിതാ കമ്മീഷൻ ചെയർപേഴ്സണ് പി.സതീദേവി. ആ സാഹചര്യമാണ് ഉണ്ടകേണ്ട തെന്ന ബോധ്യം എല്ലാവർക്കും ഉണ്ടകണമെന്നും സതീദേവി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് വർധിച്ച് വരുന്ന സ്ത്രീപീഡനങ്ങൾ ഭീതിദ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെ ന്നും അവർ വ്യക്തമാക്കി. പോലീസിൽ സ്ത്രീപക്ഷ സമീപനം ഉണ്ടകണമെന്നും സതീദേവി വ്യക്തമാക്കി.
പുതിയ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.