ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ് എന്ന വിശേഷണമാണ് കെനിയയിലെ എൻവൈറ്റനേറ്റ് ദ്വീപിനുള്ളത്.
ഈ ദ്വീപിലേക്കു പോകുന്നവരാരും മടങ്ങി വരാറില്ലെന്നാണ് പറയുന്നത്. മാന്ത്രിക കഥകളിൽ മാത്രം ഇങ്ങനൊരു സ്ഥലത്തെക്കുറിച്ചു കേട്ടിട്ടുള്ളതെന്നു തോന്നിക്കുമെങ്കിലും സംഗതി സത്യമാണ്.
എൻവൈറ്റനേറ്റിന്റെ അർഥം തന്നെ ഗോത്രഭാഷയിൽ “നോ റിട്ടേൺ’ എന്നാണ്. അതായത് ഈ ദ്വീപിൽ പോയവവരാരും തിരിച്ചു വരില്ലെന്നർഥം.
കെനിയയിലെ ടെർക്കാന തടാകത്തിലെ ഒരുപാട് ദ്വീപുകളിൽ ഒന്നുമാത്രമാണ് എൻവൈറ്റനേറ്റെങ്കിലും ദുരൂഹതയുടെ കാര്യത്തിൽ ഒന്നാം സ്ഥാനമാണ് ഈ ദ്വീപിന്.
എന്തൊരു ദുരൂഹത
ഒരിക്കൽ, ബ്രിട്ടീഷ് പര്യവേഷകൻ വിവിയൻ ഫ്യൂക്സും അദ്ദേഹത്തിന്റെ സംഘവും എൻവൈറ്റനേറ്റ് സന്ദർശിക്കാൻ പോയി. എന്നാൽ ഇവരെ കാണാതായതോടെയാണ് ദ്വീപ് പുറം ലോകത്തു ചർച്ചയായി തീരുന്നത്.
1935ലാണ് ഫ്യൂക്സും സംഘവും ടെർക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളെക്കുറിച്ചു പഠിക്കാൻ തന്റെ സംഘമായി പോയത്.
ഫ്യൂക്സിന്റെ സംഘത്തിൽനിന്നു മാർട്ടിൻ ഷെഫ്ലിസ്, ബിൽ ഡേസൺ എന്നീ രണ്ടുപേരെ അദ്ദേഹം എൻവൈറ്റനേറ്റിലേക്ക് അയച്ചു.
അവിശ്വനീയം
പക്ഷേ, ആ രണ്ടുപേരും പിന്നെ തിരിച്ചു വന്നില്ല. മാത്രമല്ല, തങ്ങളുടെ കണ്ണുകൾക്കു വിശ്വസിക്കാനാവാത്ത കാഴ്ചയാണ് ഇവിടെ കണ്ടതെന്നും ഇവർ നൽകിയ അവസാന സന്ദേശത്തിൽ നൽകിയതെന്നു പറയപ്പെടുന്നു.
ഏതായാലും, അവരെക്കുറിച്ച് അന്വേഷിക്കാന്‍ കൂടെച്ചെല്ലാനായി ഫ്യൂക്സ് ഗോത്ര വര്‍ഗക്കാരെ വിളിച്ചു. പക്ഷേ, അവരാരും കൂടെച്ചെന്നില്ല.
അതോടെ, ഇതിനു പിന്നിലെ കഥ അറിയാന്‍ തന്നെ ഫ്യൂക്സ് തീരുമാനിച്ചു. അന്വേഷിച്ചു ചെല്ലുമ്പോഴാണ് അതുവരെ എന്‍വൈറ്റനേറ്റ് ദ്വീപില്‍ പോയവരാരും തിരികെ വന്നിട്ടില്ലെന്നു ഗോത്രവിഭാഗക്കാര്‍ ഫ്യൂക്സിനോടു പറയുന്നത്.
നേരത്തെ ഒറ്റയടിക്ക് ആ ദ്വീപിലുള്ളവരെ മുഴുവന്‍ കാണാതായ സംഭവവും ഉണ്ടായിട്ടുണ്ടെന്നും അതിനുശേഷം ആരും ആ ദ്വീപിലേക്ക് പോവാന്‍ തയാറായിട്ടില്ലെന്നും അവര്‍ ഫ്യൂക്സിനോടു പറഞ്ഞു.
മാര്ട്ടിന് ഷെഫ്ലിസിന്റെയും ബില്‍ ഡേസണിന്റെയും കൈയിലുള്ള ആധുനിക രീതിയിലുള്ള ഉപകരണങ്ങളൊക്കെ കണ്ടപ്പോള്‍ അവര്‍ക്ക് അപകടമൊന്നും സംഭവിക്കില്ലെന്നാണ് കരുതിയെന്നു അടുത്തുള്ള ദ്വീപ് നിവാസികള്‍ പറഞ്ഞു.
ഇതുംകൂടി കേട്ടതോടെ ഫ്യൂക്സിന്റെ ആകാംക്ഷ വര്‍ധിച്ചു. അയാള്‍ ആ ദ്വീപിനെ കുറിച്ച് കൂടുതലറിയാന്‍ തന്നെ തീരുമാനിച്ചു.
അവിടേക്ക് വിമാനം അയച്ചു ചില പരീക്ഷണങ്ങൾ നടത്തി. നേരത്തെ എന്‍വൈറ്റനേറ്റ് ദ്വീപില്‍ ജനവാസമുണ്ടായിരുന്നുവെന്നും കൃഷിയായിരുന്നു ജനങ്ങളുടെ ജീവിതമാര്‍ഗമെന്നും എന്നാല്‍, അവിടുത്തെ സസ്യങ്ങള്‍ക്കെല്ലാം ഒരുതരം മരതകപ്പച്ച നിറമായിരുന്നുവെന്നും ഫ്യൂക്സ് മനസിലാക്കി.
മരങ്ങള്‍ ശിഖരങ്ങള്‍ പരസ്പരം കെട്ടിപ്പിണഞ്ഞു കരിങ്കല്ലിനേക്കാള്‍ കരുത്തുള്ള പ്രകൃതിദത്ത മതിലുകളാണ് അവിടെയുണ്ടായിരുന്നത്.
അസാധാരണ ആകൃതിയുള്ള നിരവധി പാറക്കൂട്ടങ്ങളായിരുന്നു ദ്വീപിലെമ്പാടും. തവിട്ടു നിറത്തിലുള്ള പാറക്കൂട്ടങ്ങള്‍ പോളീഷ് ചെയ്തതു പോലെ മിനുസമുള്ളതായിരുന്നു.
കെട്ടുകഥകളോ?
ഇങ്ങനെ ഒരു കൂട്ടം മനുഷ്യര്‍ അവിടെ വസിക്കുമ്പോഴാണ് കഥ മാറുന്നത്. ഒരു നാള് പുക പോലെയുള്ള ചില രൂപങ്ങള്‍ അവിടെയുള്ള വീടുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഇങ്ങനെയുള്ള ആ പുക മനുഷ്യരെ തൊടുന്നവർ ആ പുകയ്ക്കൊപ്പം അന്തരീക്ഷത്തില്‍ മറയാനും തുടങ്ങിയെന്നാണ് പറയുന്നത്.
ഇതേത്തുടര്‍ന്ന്, ദ്വീപിലുള്ള മനുഷ്യരുടെ ശവശരീരങ്ങള്‍ പലേടത്തുമായി പ്രത്യക്ഷപ്പെട്ടു. അതോടെയാണ് ആ ദ്വീപ് ശാപം പിടിച്ച ദ്വീപെന്ന് അറിയപ്പെട്ടു തുടങ്ങിയത്.
ആരും അങ്ങോട്ടു പോകാതെയുമായി.എന്നാല്‍, ഫ്യൂക്സ് ഇതിനെ വെറും കെട്ടുകഥളെന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍, ഈ ദ്വീപിലേക്കു പോകുന്ന മനുഷ്യരുടെ തിരോധാനത്തിനു പിന്നിലെ രഹസ്യം ഇതുവരെ വെളിവായിട്ടില്ല.
സസ്യങ്ങളുടെ നിറവും സ്ഥലത്തിന്റെ ഭൂമിശാസ്ത്രവും കൂട്ടിവായിക്കുമ്പോള്‍ എന്തൊക്കയോ ചില നിഗൂഢ സത്യങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നു വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ.
തയാറാക്കിയത്: പ്രദീപ് ഗോപി