ഭക്ഷണപ്രിയര്‍ക്കായി ഡല്‍ഹിയിലെ തെരുവില്‍ ഉന്തുവണ്ടിയില്‍ ഭക്ഷണം വില്‍ക്കുന്ന സംഘം അവതരിപ്പിച്ചിരിക്കുന്ന ഒരു മത്സരമാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.
ഒരു എഗ് റോൾ കഴിക്കുക എന്നതാണ് മത്സരം. ചാടിക്കേറി പുറപ്പെടാൻ വരട്ടെ, 20 മുട്ടകൾ ചേർത്തുണ്ടാക്കിയ ഭീമൻ എഗ് റോളാണ് കഴിക്കേണ്ടത്.
ഗോതമ്പ് മാവ് കുഴച്ച് ചപ്പാത്തി പരുവമാക്കി ദോശക്കല്ലില്‍ ചുടും. ഇതിലേക്കാണ് മുട്ടയും മറ്റു മസാലകളും ചേർക്കുന്നത്. 10 കിലോയോളം വരുന്ന എഗ് റോൾ 20 മിനിറ്റുകൊണ്ട് വേണം തിന്നു തീർക്കാൻ.
മത്സരത്തില്‍ വിജയിച്ചാല്‍ 20000 രൂപ സമ്മാനമായി അവര്‍ നല്‍കും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച എഗ്ഗ് റോള്‍ ഉണ്ടാക്കുന്ന വീഡിയോ ഇതുവരെ 9.3 ലക്ഷം പേരാണ് കണ്ടത്.
39,000-ല്‍ പരം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് കിട്ടി.