കട്ടപ്പന: ഇരട്ടയാർ കൊച്ചുകാമാക്ഷിയിൽ നന്നങ്ങാടി കണ്ടത്തി. നരിവേലിക്കുന്നേൽ ജോസഫിന്റെ കൃഷിയിടത്തിൽനിന്നുമാണ് നന്നങ്ങാടി കണ്ടെത്തിയത്.
കൊച്ചുകാമാഷി തന്പാൻ സിറ്റിക്കു സമീപമുള്ള കൃഷിയിടത്തിൽനിന്നുമാണ് നന്നങ്ങാടി ലഭിച്ചത്.
കൃഷിയിടത്തിൽ പടു താക്കുളം നിർമിക്കുന്നതിനിടെയാണ് നന്നങ്ങാടി കണ്ടത്. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കുടം പൊട്ടാതെ മണ്ണിൽനിന്നും പുറത്തെടുത്തു.
ലഭിച്ച നന്നങ്ങാടി സ്ഥല ഉടമയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. കല്ലുകൊണ്ട് കുടത്തിന്റെ വായ് ഭാഗം അടച്ച നിലയിലായിരുന്നു.
കുടത്തിനകത്തുനിന്നും ചെറിയ മണ്കുടത്തിനു സമാനമായ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മണ് ശവക്കല്ലറയാണെന്നാണ് നിഗമനം.
മുൻപും സമീപപ്രദേശങ്ങളിൽ കൃഷി ആവശ്യത്തിനും മറ്റുമായി മണ്ണ് മാറ്റുന്ന വേളയിൽ നിരവധി നന്നങ്ങാടികൾ ലഭിച്ചിട്ടുണ്ട്.