വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രജലം ചൂടുപിടിക്കുന്നതു ഭൂമിയുടെ തിളക്കം കുറയ്ക്കുന്നതായി പഠനം.
20 വർഷം മുന്പ് ഭൂമിക്കുണ്ടായിരുന്ന തിളക്കത്തേക്കാൾ അര വാൾട്ട് തിളക്കം കുറവാണ് ഇപ്പോഴുള്ളതെന്നു ജിയോഫിസിക്കൽ റിസേർച്ച് ലെറ്റേഴ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഭൂമിയിൽനിന്നു പ്രതിഫലിച്ച് ചന്ദ്രനിൽ പതിക്കുന്ന പ്രകാശത്തിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തി ന്യൂജേഴ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പ്രകാശത്തെ പ്രതിഫലിക്കുന്നതിനുള്ള ഭൂമിയുടെ കഴിവിൽ അരശതമാനം കുറവ് വന്നിട്ടുണ്ടെന്നാണു കണ്ടെത്തൽ. ഭൂമിയിൽ പതിക്കുന്ന പ്രകാശത്തിന്റെ 30 ശതമാനം പ്രതിഫലിക്കുന്നുണ്ട്.