മോ​ൻ​സ​ണു​മാ​യി ബ​ന്ധം! മോ​ൻ​സ​ണി​നെ​തി​രെ പ​രാ​തി​പ്പെ​ട്ട യു​വ​തി​യെ സി​ഐ ഭീ​ഷ​ണി​പ്പെ​ടു​ത്തി; ചേ​ർ​ത്ത​ല സി​ഐ​ക്ക് മുട്ടന്‍പണി

ആ​ല​പ്പു​ഴ: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ് പ്ര​തി മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന് സ​ഹാ​യം ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ചേ​ർ​ത്ത​ല സി​ഐ​യെ സ്ഥ​ലം മാ​റ്റി. സി​ഐ പി. ​ശ്രീ​കു​മാ​റി​നെ പാ​ല​ക്കാ‌​ട് ക്രൈം​ബ്രാ​ഞ്ചി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

സം​സ്ഥാ​ന പോ​ലീ​സ് ത​ല​പ്പ​ത്തെ അ​ഴി​ച്ചു​പ​ണി​ക്ക് പി​ന്നാ​ലെ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വും പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​ലാ​ണ് ശ്രീ​കു​മാ​റി​ന്‍റെ ഉ​ത്ത​ര​വും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ, മോ​ൻ​സ​ണും ചേ​ർ​ത്ത​ല സി​ഐ​യും ത​മ്മി​ല്‍ ഉ​റ്റ​ബ​ന്ധ​ത്തി​ന് തെ​ളി​വാ​യി ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്നി​രു​ന്നു.

മോ​ൻ​സ​ണി​നെ​തി​രെ പ​രാ​തി​പ്പെ​ട്ട യു​വ​തി​യെ സി​ഐ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം മോ​ന്‍​സ​ണി​നോ​ട് ഫോ​ണി​ല്‍ പ​റ​യു​ന്ന​താ​ണ് പു​റ​ത്തു​വ​ന്ന​ത്.

Related posts

Leave a Comment