ന്യൂഡൽഹി: രാജ്യത്ത് എട്ടുമുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കോവിഡ് വാക്സിനേഷന് നടപടി വേഗത്തിലാക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ.
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുട്ടികളിലെ പ്രതിരോധശേഷി മുതിര്‍ന്നവരുടേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കോവിഡ് വാക്സിന്റെ ലഭ്യത അനുസരിച്ച് കുട്ടികള്‍ക്ക് വാക്സിന് വിതരണം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കണം.
അതില്‍ തന്നെ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ അടുത്ത മാര്‍ഗം അതാണെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും എയിംസ് മേധാവി കൂട്ടിച്ചേർത്തു.