ഏറെ നിഗൂഡതകളുംസസ്പെൻസുകളും ഒളിപ്പിച്ച് പൃഥ്വിരാജ് അന്ധ കഥാപാത്രമായിഎത്തുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 2018-ൽ ബോളിവുഡിലെ വലിയ വിജയം നേടിയ അന്ധാദുൻ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം.
എല്ലാവർക്കും അറിയേണ്ടത് കണ്ണുകാണാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചാണ്, ഞാൻ അന്വേഷിക്കുനന്നതാവട്ടെ അവരുടെ നേട്ടങ്ങളെക്കുറിച്ചാണ്…
പൃഥ്വിരാജ് നായകനായി എത്തുന്ന ഭ്രമം എന്ന ചിത്രത്തിന്റെ ട്രെയിലറിലെ സംഭാഷണമാണ്.
ഏറെ നിഗൂഡതകളും സസ്പെൻസുകളും ഒളിപ്പിച്ച് പൃഥ്വിരാജ് അന്ധകഥാപാത്രമായി എത്തുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 2018-ൽ ബോളിവുഡിൽ വൻവിജയം നേടിയ അന്ധാദുൻ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം.
പൃഥ്വിരാജിനു തെന്നിന്ത്യൻതാരം റാഷി ഖന്നയാണ് നായികയായയി എത്തുന്നത്. ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ്്, അനന്യ, ജഗദീഷ്, സുധീർ കരമന, സുരഭി ലക്ഷ്മി എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
പ്രശസ്ത ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ എണ്പതുകളിലെ നായകൻ ശങ്കറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളത്തിൽ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്നതും പ്രത്യേകതയാണ്. എപി ഇന്റർനാഷണലിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിനു തിരക്കഥയും സംഭാഷണവും ശരത് ബാലൻ എഴുതുന്നു.
കാഴ്ചയില്ലാത്ത പിയനോ പ്ലേയറുടെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അന്ധാദുനിൽ ആയുഷ്മാൻ ഖുറാനയാണ് നായകനായി എത്തിയത്.
ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരവും ലഭിച്ചിരുന്നു.
മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രം 32 കോടി മുതൽ മുടക്കിൽ ആഗോളതലത്തിൽ 456 കോടി രൂപയാണ് ബോക്സോഫീസ് കളക്ഷൻ നേടിയത്.
ചിത്രത്തിലെ തബുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മംമ്തയാണ് മലയാളത്തിൽ ഈ വേഷത്തിൽ എത്തുന്നത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും റീമേക്കുകൾ ഒരുങ്ങുന്നുണ്ട്.
എൻ.എം. ബാദുഷയാണ് ലൈൻ പ്രൊഡ്യുസർ. എഡിറ്റിംഗ് ശ്രീകർ പ്രസാദും സംഗീത സംവിധാനം ജാക്സ് ബിജോയും നിർവഹിക്കുന്നു.