തിരുവനന്തപുരം: ഒക്ടോബര്‍ നാല് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യ മായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
നമ്മള് പൂര്‍ണമായി കോവിഡില്‍ നിന്നും മുക്തരല്ല. കലാലയങ്ങളിലേക്ക് പോകുമ്പോള്‍ കോവിഡ് പോരാട്ടത്തില്‍ പഠിച്ച പാഠങ്ങള്‍ ആരും മറക്കരുത്. കുറച്ച് കാലം കൂടി ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
കോളജിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ടവ
■ എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മാസ്ക് ധരിക്കുക. ഡബിള്‍ മാസ്ക് അല്ലെങ്കില്‍ എന്‍ 95 മാസ്കാണ് ഏറെ ഫലപ്രദം. വായും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിക്കുക.
■ യാത്രകളിലും കാമ്പസുകളിലും മാസ്ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്ക് താഴ്ത്തുന്നെങ്കില്‍ മാസ്ക് വച്ച് സംസാരിക്കാന്‍ അഭ്യര്‍ഥിക്കുക.
■ എല്ലാവരും ശാരീരിക അകലം പാലിക്കണം. കൂട്ടംകൂടി നില്‍ക്കരുത്.
■ കൈകള്‍ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്.
■ അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.
■ പേന, പെന്‍സില്‍, പുസ്തകങ്ങള്‍, മറ്റു വസ്തുക്കള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല.
■ ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.
■ പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്പര്‍ക്കത്തിലുള്ളതോ ആയ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ കോളജില്‍ പോകരുത്.
■ കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറന്റൈന് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
■ ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കരുത്. ഭക്ഷണം കഴിക്കുമ്പോൾ മറ്റൊരാളിൽനിന്ന് രണ്ട് മീറ്റര്‍ അകലം പാലിച്ച് ഇരിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.
■ കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല.
■ ഉപയോഗശേഷം മാസ്കുകള്‍, കൈയുറകള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാന്‍ പാടില്ല.
■ ടോയ്ലറ്റുകളില് പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
■ ആഹാരം കഴിച്ച ശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
■ വീട്ടിലെത്തിയ ഉടന്‍ മാസ്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി, കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇട പഴകുക.
■ അധ്യാപകര്‍ക്കോ, വിദ്യാര്‍ഥികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ സംശയമുണ്ടെങ്കില്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.