നി​തി​ന കൊ​ല​പാ​ത​കം; ബി​ന്ദു പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ല; കു​ട്ടി​ക​ൾ​ക്ക് ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെന്ന് സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ൾ വെ​ളി​വാ​ക്കു​ന്നുവെന്ന് സ​തീ​ദേ​വി


വൈ​ക്കം:​ പ്ര​ണ​യം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് അ​രും​കൊ​ല ചെ​യ്യ​പ്പെ​ട്ട നി​തി​ന​മോ​ളു​ടെ മാ​താ​വ് ബി​ന്ദു​വി​നെ സാ​ന്ത്വ​നി​പ്പി​ക്കാ​ൻ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി നിതി​ന​യെ സം​സ്ക​രി​ച്ച വൈ​ക്കം തു​റു​വേ​ലി​ക്കു​ന്നി​ലെ വീ​ട്ടി​ലെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.45നാണ് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എ​ത്തി​യ​ത്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഒ​ഴി​വാ​ക്കി അ​ധ്യ​ക്ഷ അ​ട​ച്ചി​ട്ട മു​റി​യി​ൽ ബി​ന്ദു​വു​മാ​യി അ​ര മ​ണി​ക്കൂ​റോ​ളം സം​സാ​രി​ച്ചു. പി​ന്നീ​ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട പി.​സ​തീ​ദേ​വി എ​ല്ലാ അ​സു​ഖ​വും മ​റ​ക്കാ​ൻ ബി​ന്ദു​വി​നെ സ​ഹാ​യി​ച്ചി​രു​ന്ന മു​ഖ​മാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ഷ്ഠൂര​മാ​യ ഈ ​സം​ഭ​വം ന​ട​ത്തി​യ ശേ​ഷ​മു​ള്ള പ്രതി അ​ഭി​ഷേ​കി​ന്‍റെ പെ​രു​മാ​റ്റ​വും തെ​ളി​വെ​ടു​പ്പി​നു ശേ​ഷ​മു​ള്ള പെ​രു​മാ​റ്റ​വും ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ വ​ള​രെ ആ​സൂ​ത്രി​ത​മാ​യി​ട്ടാ​ണ് നി​ഷ്ഠൂ​ര​മാ​യ പ്ര​വൃ​ത്തി ചെ​യ്ത​തെ​ന്ന് മ​ന​സി​ലാ​കും.ഈ ​ഹീ​ന​കൃ​ത്യം ചെ​യ്യാ​നു​ള്ള പ​ക രൂ​പ​പ്പെ​ട്ട​തെ​ങ്ങ​നെ​യെ​ന്ന് പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം.

ത​ന്നോ​ട് ബി​ന്ദു പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ൾ വെ​ളിപ്പെ​ടു​ത്താ​നാ​കി​ല്ല. അ​ക്കാ​ര്യ​ങ്ങ​ൾ ബി​ന്ദു മ​ജി​സ്ട്രേറ്റി​ന്‍റെ മു​ന്നി​ൽ പ​റ​യും. പോ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ വ​നി​താ ക​മ്മീ​ഷ​ൻ ഇ​ട​പെ​ടും.യു​വാ​ക്ക​ളി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ തോ​ത് കു​റ​യ്ക്കാ​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളും ബോ​ധ​വ​ത്ക​ര​ണ​വും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണം.

കു​ട്ടി​ക​ൾ​ക്ക് ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ൾ വെ​ളി​വാ​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യയാ​ൾ ഇ​ത​ര സം​സ്ഥാ​ന​ത്തു പോ​യി തോ​ക്കു വാ​ങ്ങി പ​തി​യി​രു​ന്നു കൃ​ത്യം ന​ട​ത്തി​യ​തും ഇ​വി​ടെ ആ​യു​ധം വാ​ങ്ങി കാ​ത്തു​നി​ന്നു ക്രൂ​ര​മാ​യി സ​ഹ​പാ​ഠി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തും ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളാ​യി ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ കൂ​ട്ടി​ച്ചേ​ർ​ത്തു.

പി. ​സ​തീദേ​വി​ക്കൊ​പ്പം ക​മ്മീ​ഷ​ൻ അം​ഗം ഇ.​എം. രാ​ധ, കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ൻ, ക​വി​താ റെ​ജി തു​ട​ങ്ങി​യ​വ​രു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment