മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.
ആശിര്‍വാദ് സിനിമാസിന്റെ മുപ്പതാമത്തെ ചിത്രമാണിത്. സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് ആന്റണി പെരുന്പാവൂർ എന്നിവർക്കൊപ്പം മോഹൻലാലാണ് പേര് പ്രഖ്യാപിച്ചത്.
എലോൺ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ദ റിയൽ ഹീറോസ് ആർ ഓൾവേഴ്സ് എലോൺ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ പേര് മോഹൻലാൽ പ്രഖ്യാപിച്ചത്.
2000 ല്‍ പുറത്തിറങ്ങിയ നരസിംഹം എന്ന ചിത്രത്തോടെയാണ് ആശിർവാദ് സിനിമാസ് നിർമാണ രംഗത്തേക്ക് എത്തുന്നത്.
പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. രാജേഷ് ജയറാമാണ് എലോണിന്റെ തിരക്കഥ എഴുതുന്നത്.
2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം.
1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.