മാള: കാണാതായ പെണ്‍കുട്ടിയെയും കൊണ്ട് ആണ്‍കുട്ടിയുടെ ബന്ധുക്കൾ സ്റ്റേഷനിലെത്തി. തുടർന്ന് ഇരുകൂട്ടരും തമ്മിൽ അടിപിടിയായി. മാളയിലാണ് നാടകീയമായ രംഗങ്ങൾ നടന്നത്. അവസാനം ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കണാതായെന്ന് കാണിച്ച് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകി.
അന്വേഷണത്തെ തുടർന്ന് ആണ്‍കുട്ടിയുടെ ബന്ധുക്കളെ പോലീസ് വിളിച്ച് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പെണ്‍കുട്ടിയേയും കൊണ്ട് ഇവർ എത്തിയപ്പോൾ പെണ്‍കുട്ടിയുടെ അച്ഛൻ ആണ്‍കുട്ടിയുടെ അമ്മയെ മർദിക്കുകയായിരുന്നു.
ഇതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി.പോലീസ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയെങ്കിലും തുടർന്നും പരസ്പരം വെല്ലുവിളിയും മറ്റും നടന്നു.
ഇതിനിടെ ആണ്‍കുട്ടിയുടെ അച്ഛൻ എത്തുകയും കൈയിൽ കരുതിരിയുന്ന കന്പിവടി ഉപയോഗിച്ചു പെൺകുട്ടിയുടെ അച്ഛനെ മർദിച്ചു.
ഒപ്പം ആണ്‍കുട്ടിയുടെ കൂടെ വന്ന രണ്ടു സുഹൃത്തുക്കളും. കൂടുതൽ പോലീസെത്തി ഇരുകൂട്ടരെയും പിടിച്ചുമാറ്റുകയും മർദിച്ചവരെ സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയി.
സംഭവത്തിൽ കന്പിവടി ഉപയോഗിച്ച് മർദിച്ചതിനുൾപ്പടെ ഇരുകൂട്ടർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് എസ്എച്ച്ഒ സജിൻ വി. ശശി പറഞ്ഞു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ബന്ധുക്കളാണ്.