ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളില്‍ ഒരാളാണ് ശോഭന. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന സിനിമയിലൂടെ എത്തിയ ശോഭന പിന്നീട് തെന്നിന്ത്യന്‍ സിനിമ ലോകം കീഴടക്കുകയായിരുന്നു.
അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ് ശോഭന. സോഷ്യല്‍ മീഡിയകളിലും സജീവമായ നടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
അതേ സമയം സിനിമയില്‍ എത്തി ആദ്യ കാലത്ത് തന്റെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായിരുന്ന മത്സരത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോള്‍. ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തിലായിരുന്നു ശോഭനയുടെ വെളിപ്പെടുത്തല്‍.
പ്രായം ആകുന്നത് ഒരു സ്വാഭാവികപ്രക്രിയയാണ്. നമ്മള് പ്രായത്തിനെ എതിര്‍ക്കാതെ സ്വീകരിച്ചാല്‍, സന്തോഷം തരുന്ന അനുഭവം തന്നെയാണത്.
കാരണം ഓരോ പ്രായത്തിലും നല്ല കുറേ കാര്യങ്ങളുണ്ടാവും മുപ്പതുകളിലും നാല്പതുകളിലും അമ്പതുകളിലും അറുപതുകളിലുമെല്ലാം.
പിന്നെ നല്ല ആരോഗ്യമുണ്ടെങ്കില്‍ ഒട്ടും പേടിക്കേണ്ട. സമാധാനം നിറഞ്ഞ ജീവിതം, മനസ്സ്. പിന്നെ എല്ലാക്കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക.
എനിക്ക് ചെറുപ്പക്കാരുടെ കൂടെ ഹാങ്ഔട്ട് ചെയ്യാനിഷ്ടമാണ്. അവരുടെ കൂടെ സമയം ചെലവഴിക്കുമ്പോള്‍ ഒരു പോസിറ്റീവ് സ്പേസ് കണ്ടെത്താന്‍ കഴിയുന്നുണ്ട്.
അവര്‍ക്ക് നൃത്തം പഠിപ്പിച്ചു കൊടുക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സമൂഹത്തിന്റെ പല മേഖലകളിലുള്ളവരുമായി ഇടപെടുന്നത് സന്തോഷം തരുന്ന കാര്യമാണ്.
രേവതിയും സുഹാസിനിയും രോഹിണിയും ഞാനുമെല്ലാം ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നവരാണ്. അന്ന് എല്ലാവരും തമ്മില്‍ നല്ല മത്സരം ഒക്കെയുണ്ടായിരുന്നു. സിനിമയില്‍ നിന്ന് പുറത്തു കടന്നതിന് ശേഷമാണ് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടാകുന്നത്.
ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗെതര്‍ ഉണ്ടാകും. സുഹാസിനിയാണ് മുന്‍കൈ എടുക്കുന്നത്. എന്റെ സ്വഭാവം എല്ലാം ആ കൂട്ടുകാര്‍ക്കറിയാം. തമാശയ്ക്ക് കളിയാക്കുകയും ചെയ്യും.
പക്ഷേ അതേപോലെ സ്നേഹവുമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍ എന്നുപറയുന്നത് രേവതിയാണ്. ഒരുപാട് വര്‍ഷങ്ങളായുള്ള സൗഹൃദം.
ഞങ്ങള്‍ തമ്മില്‍ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെപ്പോലെ അവര്‍ക്കും ഒരുപാട് ജോലിയുണ്ട്. വീടും കൂടുമൊക്കെയുണ്ട്. സിനിമാ മേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികള്‍ സ്കൂളിലും കോളേജിലും പോകുമ്പോള്‍, ഞാന്‍ സിനിമയിലേക്ക് പോയി.
എന്റെ എല്ലാ പഠനവും അവിടുന്നായിരുന്നു. സിനിമയിലെ ഒരുപാട് വലിയ ആളുകള്‍ക്കൊപ്പം. കഴിവുള്ള സംവിധായകര്‍, താരങ്ങള്‍ അവരുമായൊക്കെയുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയത്.
ഒരു കലാകാരിയെന്ന നിലയില്‍ കൂടുതല്‍ അറിവുകള്‍ പകര്‍ന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്.
കാരണം നമ്മള് കുറേ ആളുകളെ കാണുന്നു പരിചയപ്പെടുന്നു. അതൊക്കെ ഒരു പാഠമായിരുന്നു ആസ്വദിക്കാന്‍ എന്നും ശോഭന പറയുന്നു.