ഏറെ കാലം നീണ്ട ഗോസിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനം നല്കി കൊണ്ട് തെന്നിന്ത്യൻ താരദന്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേർപിരിഞ്ഞു.
എന്നാൽ മാസങ്ങള്‍ക്ക് മുന്‍പ് വരെ ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും പെട്ടെന്ന് സംഭവിച്ച എന്തോ കാര്യമാണ് ഇവിടം വരെ എത്തിച്ചതെന്നുമുള്ള വാർത്തകൾ സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചിരുന്നു.
ദാമ്പത്യത്തിലെ പൊരുത്തമില്ലായ്മ മാത്രമല്ല ചിലരുടെ ഇടപെടലുകളും വിവാഹബന്ധം തകര്‍ക്കാനുള്ള കാരണമായെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതുപോലെ സാമന്തയുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍ കടന്ന് വന്നതായും ചില അഭ്യൂഹങ്ങള്‍ എത്തി. ഇതിനും മറുപടി നല്‍കിയിരിക്കുകയാണ് നടി ഇപ്പോൾ.
സാമന്ത കുടുംബ ജീവിതത്തെക്കാളും കരിയറിന് പ്രധാന്യം കൊടുക്കുന്നതാണ് പ്രശ്നങ്ങളുടെ പിന്നിലെന്നാണ് ആദ്യം വന്ന ആരോപണം.
നാഗയ്ക്ക് കുഞ്ഞുങ്ങളെ വേണമെന്നും സാമന്ത അതിന് തയാറല്ലെന്നും തരത്തിലും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
തെന്നിന്ത്യയിലാകെ തിളങ്ങി നില്ക്കുന്ന നടിയായ സാമന്ത പെട്ടെന്ന് സിനിമ അവസാനിപ്പിച്ച് കുടുംബിനിയാവാന്‍ തയാറായില്ലെന്നും കിംവദന്തി വന്നു.
ഇതിന് പിന്നാലെയാണ് സാമന്ത മറ്റൊരാളെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് വിവാഹമോചനം നേടുന്നതെന്ന വാര്‍ത്ത എത്തുന്നത്.
ഒരു ഡിസൈനറും സാമന്തയും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലായിരുന്നു അവസാനം വന്ന ഗോസിപ്പ്.
അങ്ങനൊരു ബന്ധത്തിലേക്ക് നടി കടന്നിട്ടില്ലെന്നും ഇത് തികച്ചും വ്യാജമാണെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
ഇതിനിടയില്‍ ഹൈദരാബാദില്‍ നിന്നും മുംബൈയിലേക്ക് സാമന്ത താമസം മാറുകയാണെന്ന ചര്‍ച്ചകളും എത്തിയിരുന്നു. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല.
അതൊന്നും ശരിയല്ലെന്ന് വ്യക്തമാക്കി നടി മറുപടി പറഞ്ഞു. ഹൈദരാബാദ് എന്നും തന്റെ വീടാണെന്നും ഈ സ്ഥലത്ത് നിന്നാണ് തനിക്കെല്ലാം ലഭിച്ചതെന്നും നടി പറയുന്നു.
എത്ര സന്തോഷത്തോട് കൂടിയാണ് താനിവിടെ താമസിക്കുന്നതെന്ന് നിങ്ങള്‍ അറിയാമോ എന്നും സാമന്ത പറഞ്ഞതോട് കൂടി ആ വാര്‍ത്തകളും ഇല്ലാതെയായി.