ഓരോരുത്തരോടും സംസാരിക്കുമ്പോള്‍ ആ ഇമോഷനിലേക്ക് എത്തണം. ഭാര്യയുടെ ഡയലോഗുകള്‍ അസിസ്റ്റന്റ് വായിക്കുമ്പോള്‍ ഭാര്യയായും ഡോക്ടറുടെ ഡയലോഗുകള്‍ വായിക്കുമ്പോള്‍ അത് ഡോക്ടറായും എനിക്ക് ഫീല്‍ ചെയ്യണം.
ചലഞ്ചിംഗ് ആയിരുന്നെങ്കിലും ആസ്വദിച്ചാണ് ഞാന്‍ അത് ചെയ്തത്. ഡബിങ്ങിന് ശേഷം എല്ലാ ശബ്ദങ്ങളും വന്നപ്പോള്‍ അത് റിയല്‍ ആയി മാറി.
അതിഥിയെ ലിഫ്റ്റില്‍ കാണുന്ന രംഗം ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തതിന് ശേഷം കണ്ടപ്പോള്‍ സത്യമായും കണ്ണ് നിറഞ്ഞുപോയി.
താന്‍ ആദ്യം വിളിച്ചത് ശ്രിതയെയാണ്. ഉഗ്രന്‍ സീക്വന്‍സായി തോന്നുന്നുവെന്ന് ശ്രിതയോട് പറഞ്ഞു. പലര്‍ക്കും ആ രംഗം വളരെയധികം സ്പര്‍ശിച്ചെന്ന് പറഞ്ഞു കേട്ടു.
-ജയസൂര്യ