തിരുവനന്തപുരം: പഴവങ്ങാടിയിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ച് ദന്പതികൾ മരിച്ചു. കുണ്ടറ കണ്ണനല്ലൂർ സ്വദേശികളായ ദന്പതികളാണ് മരിച്ചത്.
കുണ്ടറ കണ്ണനല്ലൂർ നോർത്ത് മൈലക്കാട് വിളയിൽ വീട്ടിൽ ഡെന്നീസ് ഡാനിയൽ(45), ഭാര്യ നിർമല(33) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.45-ഓടെ ജോസ്കോ ജൂവലറിക്ക് സമീപമായിരുന്നു അപകടം.
സമീപത്തെ സേവന മെഡിക്കൽസിൽ മരുന്ന് വാങ്ങാൻ എത്തിയ ദന്പതികൾ റോഡ് ക്രോസ് ചെയ്യവെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് ബൈക്കുകൾഅമിത വേഗതയിൽ റെയ്സിംഗ് നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ദന്പതികളെ സ്വകാര്യാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലസ്ഥാനത്തെ ഒരു സ്വകാര്യാശുപത്രിയിൽ ഡോക്ടറെ കണ്ട ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് പോകവെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡ് സൈഡിൽ പാർക്ക് ചെയ്ത ശേഷം സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങാൻ റോഡ് മുറിച്ച് കടക്കവെയായിരുന്നു അമിതവേഗതയിലെത്തിയ ബൈക്ക് ഇരുവരെയും ഇടിച്ച് തെറിപ്പിച്ചത്.
ഒരു ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഫോർട്ട് പോലീസ് മേൽനടപടി സ്വീകരിച്ചു. ദന്പതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. മക്കൾ: ബെനിലീയ ഡെന്നീസ്, ഡയാൻ ഡെന്നീസ്