കൊച്ചി കൊച്ചിയില്‍നിന്നു ഗള്‍ഫിലേക്കുള്ള വിമാനയാത്രക്കാരില്‍ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നത് കൊളംബോ വഴിയുള്ള യാത്ര.
അല്പം സമയനഷ്ടം നേരിട്ടാല്‍തന്നെ ടിക്കറ്റ് നിരക്കില്‍ വലിയ കുറവു കിട്ടുമെന്നതാണ് കൊളംബോവഴിയുള്ള യാത്ര തെരഞ്ഞെടുക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്.
കൊളംബോ വഴി പോയാല്‍ ടിക്കറ്റ് നിരക്കില്‍ ചുരുങ്ങിയതു 40,000 രൂപയോളം ലാഭിക്കാം.കൊച്ചിയില്‍നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഇതുമൂലം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നേരിട്ടുപോയാല്‍ അഞ്ചു മണിക്കൂര്‍കൊണ്ട് കുവൈത്തിലെത്താമെങ്കില് കൊളംബോവഴിയാകുമ്പോള് 24 മണിക്കൂര്‍ വേണ്ടിവരും.
എന്നാലും വലിയ സാമ്പത്തികലാഭം ഉള്ളതിനാല്‍ കൊളംബോവഴി തെരഞ്ഞെടുക്കുന്നു. ലോക്ഡൗണിനെതുടര്‍ന്ന് ഒന്നരവര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസമാണു കൊച്ചി-കൊളംബോ സര്‍വീസ് പുനരാരംഭിച്ചത്.
ആഴ്ചയില്‍ ഏഴു സര്‍വീസുണ്ട്. എയര്‍ ബസ് എ 321, 330, 300 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ആദ്യത്തേതില്‍ 180 പേര്‍ക്കു പോകാം. 330, 300ല്‍ 270 പേര്‍ക്കും. രണ്ടിലും ടിക്കറ്റ് “ഫുള്‍’ ആണ്.