ഓസ്ലൊ (നോർവെ): ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ വനിതാ താരം അൻഷു മാലിക്കിനു വെള്ളി.
ലോക ചാന്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം അൻഷു സ്വന്തമാക്കി. ഇരുപതുകാരിയായ അൻഷു 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ അമേരിക്കയുടെ ഹെലെൻ മറൗലിസിനോട് 4-1നു കീഴടങ്ങി.
ഗീത ഫോഗട്ട് (2012), ബബിത ഫോഗട്ട് (2012), പൂജ ധണ്ഡ (2018), വിനേഷ് ഫോഗട്ട് (2019) എന്നിവർ വെങ്കലം നേടിയതാണ് ലോക ചാന്പ്യൻഷിപ്പ് ഗുസ്തിയിൽ ഇന്ത്യൻ വനിതകളുടെ ഇതുവരെയുണ്ടായിരുന്ന മികച്ച നേട്ടം.