‘കോവിഡ് പോയിട്ടൊന്നും ഇല്ല കേട്ടോ’; കോട്ടയം മെഡിക്കൽ കോളജിലെ പൊടിപാറ ബ്ലോക്കിൽ ‘പൊടി പാറും’ തിരക്ക്



ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ ​പ​റ​ത്തി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ വ​ൻ തി​ര​ക്ക്. ഇ​വി​ടു​ത്തെ തി​ര​ക്ക് നി​യ​ന്ത്ര​ിക്കാൻ സെ​ക്യൂരി​റ്റി​ ജീവനക്കാരുമി​ല്ല.

പൊ​ടി​പാ​റ ബ്ലോ​ക്കി​ലെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​വ​രെ നൂ​റോ​ളം പേ​രാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പോ​ലും വ​ക​വ​യ്ക്കാ​തെ ഇ​വി​ടെ ത​ടി​ച്ചുകൂ​ടി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ ര​ക്ത​വും മ​റ്റും പ​രി​ശോ​ധി​ക്കാ​ൻ ഇ​വി​ടെ​യാ​ണ് നി​ർ​ദേ​ശി​ക്കാ​റു​ള്ള​ത്. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണ​ത്തി​ലെ പ​രി​മി​തി​യാ​ണ് തി​ര​ക്കി​നു കാ​ര​ണ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

പ​രി​ശോ​ധ​ന​യ്ക്കു​ള്ള വ​സ്തു​ക്ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​നും പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ൾ വാ​ങ്ങു​ന്ന​തി​നും ഓ​രോ കൗ​ണ്ട​റു​ക​ൾ മാ​ത്രമാണു​ള​ള​ത്.

കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ക​യും പ​രി​ശോ​ധ​നാ ഫ​ലം തി​രി​കെ ന​ൽ​കു​ന്ന​തി​നു സ​മ​യം ക്ര​മീ​ക​രി​ക്കുകയും ചെയ്താൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും.

അ​ധി​കൃ​ത​ർ അ​ടി​യ​ന്തര​മാ​യി ഇ​ക്കാ​ര്യം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment