തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ ഔദ്യോഗിക സിം കാർഡ് ഇട്ട് ഉപയോഗിച്ച എസ്ഐക്ക് സസ്പെൻഷൻ. ചാത്തന്നൂർ എസ്ഐ ജ്യോതി സുധാകറിനെയാണ് സസ്പെൻഡ് ചെയ്തത്.
മംഗലപുരം എസ്ഐ ആയിരിക്കുമ്പോഴാണ് ഇയാൾ ഫോൺ കവർന്നത്. റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ ഫോണാണ് എസ്ഐ അടിച്ചുമാറ്റിയത്.
മരണത്തിൽ അസ്വഭാവികതയുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിന്റെ ഫോൺ വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഫോൺ സ്റ്റേഷനിൽ ഇല്ലായിരുന്നു.
ബന്ധുക്കളുടെ പരാതിയിൽ, ഇഎംഇഐ നമ്പർ ഉപയോഗിച്ചു ഫോൺ കണ്ടെത്താനൂള്ള ശ്രമത്തിലാണ് എസ്ഐയുടെ കൈവശമാണ് ഇതിരിക്കുന്നതെന്ന് കണ്ടെത്തിയത്.
അതേസമയം, യുവാവിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.