നന്മയ്ക്ക് നിങ്ങള്‍ എന്തു പേര് ചൊല്ലി വിളിക്കും. ഈ അമ്മയും മക്കളും വിളിക്കുക പേരറിയാത്ത ആ യുവാവിന്റെ പേരാകും. അതേ ലോകത്തിന്റെ നന്മ വറ്റിയിട്ടില്ലെന്നു ഈ സംഭവം വിളിച്ചുപറയുന്നു. കടക്കെണിയില്‍പ്പെട്ട് പണം കണ്ടെത്താന്‍ ആകെയുണ്ടായിരുന്ന മാല വില്ക്കാന് സമീപിച്ച അമ്മയേയും രണ്ട് മക്കളേയും ഞെട്ടിച്ച സിറിയക്കാരനായ ജ്വല്ലറിയുടമയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ ലോകമെങ്ങും സംസാരവിഷയം. അമേരിക്കയില്‍ നിന്നാണ് ഹൃദയസ്പര്‍ശ വീഡിയോ വന്നിരിക്കുന്നത്.
ഒരു അമേരിക്കന്‍ യുവതിയും മക്കളും ജ്വല്ലറിയിലേക്ക് കടന്നുവരുന്നതാണ് വീഡിയോയില്‍. മല വില്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. മാല കൊടുത്തപ്പോള്‍ എന്തിനാണ് വില്ക്കുന്നതെന്നായി ജ്വല്ലറിയുടമയുടെ ചോദ്യം. കടക്കെണിയിലാണെന്നും കയ്യില്‍ പണമൊന്നുമില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. മാല പരിശോധിച്ച യുവാവ് കടംകൊണ്ടു തന്നെയാണോ വില്‍ക്കുന്നതെന്ന് വീണ്ടും ചോദിച്ചു. അമ്മ സമ്മാനമായി തന്ന മാലയാണെന്നും വേറെ വഴിയില്ലാത്തതിനാലാണ് വില്ക്കുന്നതെന്നുമായിരുന്നു യുവതിയുടെ മറുപടി. മാലയുടെ പണവും മാലയും യുവതിയ്ക്ക് ജ്വല്ലറിയുടമ തിരികെ നല്‍കുന്നതാണ് പിന്നീടുള്ള കാഴ്ച്ച.
‘നിങ്ങള്‍ പറഞ്ഞില്ലേ ഈ മാല നിങ്ങള്‍ക്ക് ലഭിച്ച സമ്മാനമാണെന്ന്. അതിനാല്‍ ഇതു കൈയ്യില്‍ വെക്കുക’ എന്ന മറുപടിയും. ഒരു കഷണം പേപ്പറെടുത്ത് സ്വന്തം നമ്പര്‍ എഴുതി യുവതിക്ക് നല്‍കിയിട്ട് ഇത്രയുംകൂടി പറഞ്ഞു- എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാന്‍ മടിക്കേണ്ടതില്ല. അത്ഭുതവും സന്തോഷവുംകൊണ്ട് യുവതി കരയുന്നത് കാണാം. സിറിയന്‍ യുവാവിന്റെ നന്മ ബിബിസി അടക്കമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയായി. യുട്യൂബില്‍ ഒന്നര കോടി ആളുകളാണ് ചുരുങ്ങിയ ദിനംകൊണ്ട് ഈ നന്മ കണ്ടത്. രണ്ടുവര്‍ഷം മുമ്പ് സിറിയയില്‍ നിന്ന് അമേരിക്കയിലെത്തിയ അഭയാര്‍ഥിയാണ് നോഹ്.വീഡിയോ കണ്ടുനോക്കൂ…