ഡാളസ് : 29 വയസുള്ള അമാന്‍ഡ ഷുല്‍ട്ട്സിന്റെ ഉദരത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതു 7.71 കിലോ
തൂക്കമുള്ള ട്യൂമര്‍.
ഒക്ടോബര്‍ നാലിന് തിങ്കളാഴ്ച ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അമാന്‍ഡ തന്നെ ശസ്ത്രക്രിയയെക്കുറിച്ചു വിശദീകരിച്ചത്.
ലിപൊ സാര്‍കോമ എന്ന രോഗമാണ് ഇവരെ പിടികൂടിയിരുന്നത്. ഫാറ്റി ടിഷുവിന്റെ അസാധാരണ വളര്‍ച്ചയിലൂടെയാണ് ഈ അസാധാരണ കാന്‍സര്‍ രോഗം ഇവരില്‍ പ്രകടമായത്.
ജനുവരിയില്‍ തന്നെ ഇവരുടെ ഉദരത്തില്‍ അസാധാരണ വളര്‍ച്ച രൂപപ്പെട്ടു തുടങ്ങി. ഭക്ഷണ ക്രമീകരണത്തിനുപകരം എക്സര്‍സൈസ് ദിവസവും ചെയ്യുവാന്‍ ആരംഭിച്ചു.
പക്ഷേ ഇതുകൊണ്ടൊന്നും വയറിനകത്തെ അസാധാരണ വളര്‍ച്ച തടയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ ഗ്യാസ്ടൊ എന്റോളജിസ്റ്റിനെ സമീപിച്ചു.
സെപ്റ്റംബര്‍ 23ന് ഇവരുടെ ഉദരത്തില്‍ കാന്‍സറാണെന്ന് സിടി സ്കാനിലൂടെ വ്യക്തമായി. 33 സെന്റീമീറ്ററോളം വലിപ്പമുള്ള ട്യൂമര്‍ ഇതിനകം വയറിനകത്തു രൂപപ്പെട്ടിരുന്നു.
സെപ്റ്റംബര്‍ 27 തിങ്കളാഴ്ച തന്നെ ശസ്ത്രക്രിയക്കു വിധേയയായി. ഒരാഴ്ച ആശുപത്രിയില്‍ വിശ്രമിച്ചശേഷം ഒക്ടോബര്‍ നാലിനാണ് ഡിസ്ചാര്‍ജ് ചെയ്തത്.
റ്റി ബൂണ്‍ പിക്കന്‍സും കാന്‍സര്‍ ഹോസ്പിറ്റലില്‍ നിന്നും പുറത്തു പോകുന്ന ദൃശ്യവും ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
വയറിനകത്തെ വലിയൊരു ഭാരം ഒഴിവായതിനാല്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്. എത്രയും വേഗം സാധാരണ സ്ഥിതിയിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് അമാന്‍ഡ പ്രതീക്ഷിക്കുന്നത്.
വയറിനകത്തോ, ശരീരത്തിലോ അസാധാരണ മുഴയോ, വേദനയോ അനുഭവപ്പെട്ടാല്‍ അതു ഉടനെ ഡോക്ടറുമായി പങ്കിട്ട് രോഗം ഉണ്ടോ എന്ന് കണ്ടുപിടിക്കണമെന്നാണ് അമാന്‍ഡയുടെ അനുഭവത്തിലൂടെ അവര്‍ മുന്നറിയിപ്പു നല്‍കുന്നത്.
-പി.പി. ചെറിയാന്