മഞ്ചേരി: പതിനെട്ടു വയസ് തികയുന്നതിന മുമ്പ് നിക്കാഹ് ചെയ്തു നൽകിയ മാതാപിതാക്കൾക്കും ഭർത്താവിനുമെതിരേ വിദ്യാർഥിനി നൽകിയ പരാതിയിൽ മഞ്ചേരി പോലീസ് കേസെടുത്തു.
മലപ്പുറത്തിനടുത്ത് ആനക്കയം സ്വദേശിനിയായ പതിനേഴുകാരിയെ ഇക്കഴിഞ്ഞ ജൂലൈ 30നാണ് നിക്കാഹ് ചെയ്തു നൽകിയത്.
തുടർന്ന് പെണ്‍കുട്ടി ചൈൽഡ് ലൈനിനെ സമീപിക്കുകയും ഭർത്താവ് റമീസ് (25), പെണ്‍കുട്ടിയുടെ മാതാപിതാക്കൾ എന്നിവർക്കെതിരേ പരാതി നൽകുകയുമായിരുന്നു.
ബാലവിവാഹ നിരോധനനിയമപ്രകാരം ഇവർക്കെതിരേ മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.