പാമ്പിനെ കൈകൊണ്ട് പിടിക്കാൻ കുട്ടിയെ പരിശീലിപ്പിക്കുന്ന മാതാപിതാക്കളെ വിമർശിച്ച് സോഷ്യൽ മീഡിയ.
രണ്ടുവയസ് മാത്രം പ്രായമുള്ള കുട്ടിയെ പരിശീലിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്.
വന്യജീവി വിദഗ്ധനായ മാറ്റ് റൈറ്റും മകൻ ബോൻജോയുമാണ് വീഡിയോയിലുള്ളത്.
വീട്ടുമുറ്റത്തെത്തിയ ഒലിവ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പിന്റെ വാലിൽ പിടിച്ചു വലിക്കുന്ന ബോൻജോയെ ദൃശ്യത്തിൽ കാണാം.
മാറ്റ് റൈറ്റ് തന്നെയാണ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വിഷമില്ലാത്ത ഇനത്തിൽപ്പെട്ട പാമ്പാണ് ഒലിവ് പൈതൺ.