200 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ടച്ചില്ല! ഇ.​ടി. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ എം​പി​യു​ടെ മ​ക​ന്‍റെ സ്വ​ത്ത് ഏ​റ്റെ​ടു​ക്കാ​ൻ ന​ട​പ​ടി

കോ​ഴി​ക്കോ​ട്‌: 200 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​ന് ഇ.​ടി. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ എം​പി​യു​ടെ മ​ക​ൻ ഇ.​ടി. ഫി​റോ​സി​ന്‍റെ സ്വ​ത്ത്‌ എ​റ്റെ​ടു​ത്തു ന​ൽ​കാ​ൻ കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​പ​ടി തു​ട​ങ്ങി.

ഫി​റോ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യ, ചെ​ന്നൈ​യി​ൽ ര​ജി​സ്ട്രേ ഡ് ​ഓ​ഫീ​സു​ള്ള അ​ന്നം സ്റ്റീ​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നു​വേ​ണ്ടി ക​ന​റ ബാ​ങ്ക്, പ​ഞ്ചാ​ബ്‌ നാ​ഷ​ണ​ൽ ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ടു​ത്ത ക​ടം തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.

ഈ ​മാ​സം 21ന​കം ക​ടം വീ​ട്ട​ണം. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു കാ​ണി​ച്ച്‌‌ കോ​ട​തി നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​ൻ പി.​ടി. ശ്രീ​നാ​രാ​യ​ണ​ൻ ഉ​ണ്ണി, ഫി​റോ​സി​നും മ​റ്റു ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും നോ​ട്ടീ​സ്‌ ന​ൽ​കി.

കോ​ഴി​ക്കോ​ട് ചീ​ഫ്‌ ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റ്‌ ഫാ​ത്തി​മ ബീ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി‌. ക​മ്പ​നി​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റും മ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രു​മ​ട​ക്കം 21 പേ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യു​ള്ള ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.

വാ​യ്‌​പ തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ്‌ അ​ട​ക്കം പ​തി​ന​ഞ്ചോ​ളം പ​ണ​യ​വ​സ്‌​തു​ക്ക​ൾ ക​മ്മീ​ഷ​ൻ ഏ​റ്റെ​ടു​ത്ത്‌ ബാ​ങ്കി​നു കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

തി​രി​ച്ച​ട​വി​നു സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട്‌ ഫി​റോ​സ്‌ അ​ട​ക്ക​മു​ള്ള​വ​ർ ക​മ്മീ​ഷ​ന് അ​പേ​ക്ഷ ന​ൽ​കി‌. 2013ൽ ​ര​ണ്ടു ബാ​ങ്കി​ലും​നി​ന്ന് അ​ന്നം സ്റ്റീ​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നു​വേ​ണ്ടി 200 കോ​ടി രൂ​പ ക​ട​മെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കു​ദ്രേ​മു​ഖ് അ​യ​ൺ ഓ​ർ ക​മ്പ​നി​യി​ൽ​നി​ന്ന് ഇ​രു​മ്പി​ന്‍റെ പാ​ഴ്‌​സാ​ധ​ന​ങ്ങ​ൾ ലേ​ല​ത്തി​ൽ പി​ടി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ക​ടം വാ​ങ്ങി​യ​ത്.

ര​ണ്ടു കൊ​ല്ല​ത്തി​ന​കം പ​ണം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. തി​രി​ച്ച​ട​വു നീ​ണ്ടു പോ​യ​പ്പോ​ൾ 2017ൽ ​ബാ​ങ്കു​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഇ​പ്പോ​ൾ ന​ട​പ​ടി.

Related posts

Leave a Comment