ക​ന​ത്ത മ​ഴ​യി​ൽ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു ; മ​ഴ​യി​ൽ  വ്യാ​പ​ക നാ​ശം; തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞ​തോ​ടെ റോ​ഡു​ക​ളി​ൽ വെ​ള്ളം​ക​യ​റി


തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മൂ​ന്നും ന​ഗ​ര​ത്തി​ൽ ര​ണ്ടും വെ​ള്ളാ​യ​ണി​യി​ൽ ഒ​ന്നും സെ​ന്‍റീ​മീ​റ്റ​ർ മ​ഴ പെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​ന്ന​ലെ രാ​വി​ലെ വ​രെ നെ​ടു​മ​ങ്ങാ​ട് അ​ഞ്ചും നെ​യ്യാ​റ്റി​ൻ​ക​ര, വ​ർ​ക്ക​ല നാ​ലു വീ​ത​വും ന​ഗ​ര​ത്തി​ൽ മൂ​ന്നും സെ​ന്‍റീ​മീ​റ്റ​ർ വീ​തം മ​ഴ പെ​യ്തു.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പേ​പ്പാ​റ ഡാ​മി​ന്‍റെ ഒ​ന്നും നാ​ലും ഷ​ട്ട​റു​ക​ൾ അ​ഞ്ചു​വീ​ത​വും ര​ണ്ടും മൂ​ന്നും ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റീ​മീ​റ്റ​റും ഉ​യ​ർ​ത്തി.​നെ​യ്യാ​റി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും 30 സെ​ന്‍റീ​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തി.

വി​തു​ര: മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച മ​ഴ​യി​ൽ മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശ​മു​ണ്ടാ​യി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. ന​ദി​ക​ളും തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞ​തോ​ടെ റോ​ഡു​ക​ൾ പ​ല​തും വെ​ള്ള​ത്തി​ലാ​യി.

മ​ണി​തൂ​ക്കി​ൽ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി പ​തി​നേ​ഴോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. വി​തു​ര ശി​വ​ൻ​കോ​വി​ൽ ജം​ഗ്ഷ​ൻ ത​ള്ള​ച്ചി​റ റോ​ഡ്, മേ​മ​ല മീ​നാ​ങ്ക​ൽ റോ​ഡ് എ​ന്നി​വ പൂ​ർ​ണ​മാ​യും മു​ങ്ങി.

പൊ​ടി​യ​ക്കാ​ല ആ​ദി​വാ​സി മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡും ത​ക​ർ​ന്നു. റോ​ഡു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

വൃ​ഷ്ടി പ്ര​ദേ​ശ​ത്തെ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പേ​പ്പാ​റ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും അ​ഞ്ച് സെ​ന്‍റീ​റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി. മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ഷ​ട്ട​റു​ക​ൾ ഉ​ച്ച​യോ​ടെ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി.​

ന​ന്ദി​യോ​ട് കാ​ല​ൻ​കാ​വി​ൽ റോ​ഡി​ന് കു​റു​കെ മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ് വൈ​ദ്യു​ത​വി​ത​ര​ണം താ​റു​മാ​റാ​യി. പൊ​ട്ട​ൻ​ചി​റ, പ​ച്ച, ഓ​രു​ക്കു​ഴി, പു​ലി​യൂ​ർ ,പ​യ​റ്റ​ടി, ഇ​ള​വ​ട്ടം, കു​റു​പു​ഴ, പ്ലാ​വ​റ, പ​വ്വ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി.

ജ​വ​ഹ​ർ കോ​ള​നി​യി​ൽ ല​ക്ഷം വീ​ടി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. പൊ​ട്ട​ൻ​ചി​റ, പ​യ​റ്റ​ടി, ഓ​രു​ക്കു​ഴി, കു​ശ​വൂ​ർ, പ​വ്വ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം​ക​യ​റി. വ​ഞ്ചു​വം മു​ത​ൽ ഇ​ള​വ​ട്ടം വ​രെ​യു​ള്ള പ്ര​ധാ​ന റോ​ഡ് വെ​ള്ള​ത്തി​ലാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Related posts

Leave a Comment