ഇസ്രയേലില്‍ കണ്ടെത്തിയ 1500 വര്‍ഷം പഴക്കമുള്ള വമ്പന്‍ വൈന്‍ നിര്‍മാണ സമുച്ചയം ലോകത്തെ അമ്പരപ്പിക്കുകയാണ്.
അക്കാലത്തുണ്ടായതില്‍ ലോകത്തിലെ ഏറ്റവും വലിയ വൈന്‍ നിര്‍മ്മാണ സമുച്ചയമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നു കരുതുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു.
പ്രതിവര്‍ഷം ഇരുപത് ലക്ഷം ലിറ്റര്‍ വൈന്‍ ഇവിടെ ഉത്പാദിപ്പിക്കപ്പെടും എന്നാണ് കണക്കാക്കുന്നത്. ടെല്‍ അവീവിന് തെക്ക് യാവ്നിലാണ് ഇത് കണ്ടെത്തിയത്.
വൈന്‍ തയ്യാറായ ശേഷം അത് മെഡിറ്ററിയേന് ചുറ്റും കയറ്റുമതി ചെയ്തു. ഇതിന്റെ വലിപ്പം കണ്ട് അമ്പരന്ന് പോയി എന്ന് ഇത് കണ്ടെത്തിയവരും പുരാവസ്തു ഗവേഷകരും പറയുന്നു.
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇത് ജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ടാവും. സൈറ്റില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ (0.4 ചതുരശ്ര മൈല്‍) വ്യാപിച്ചുകിടക്കുന്ന അഞ്ച് വൈന്‍ പ്രസ്സുകള്‍, സൂക്ഷിക്കുന്നതിനും വീഞ്ഞ് കുപ്പിയിലാക്കുന്നതിനുമുള്ള വെയര്‍ഹൗസുകള്‍, അത് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ചൂളകള്‍ എന്നിവയെല്ലാം കണ്ടെത്തിയതില്‍ അടങ്ങിയിരിക്കുന്നു.
യൂറോപ്പിലേക്കും വടക്കേ ആഫ്രിക്കയിലേക്കും ഏഷ്യാമൈനറിലേക്കും കയറ്റുമതി ചെയ്ത ശേഷം അന്തിമ ഉല്‍പ്പന്നം ഗാസ, ആഷ്കെലോണ്‍ വൈന്‍ എന്നറിയപ്പെട്ടു.
മെഡിറ്ററേനിയന്‍ മേഖലയിലുടനീളം ഇതിന്റെ ഗുണനിലവാരത്തിന്റെ പ്രശസ്തി വ്യാപിച്ചിരുന്നു. അക്കാലത്ത് വൈന്‍ പലര്‍ക്കും ഒരു പ്രധാന ഘടകം കൂടിയായിരുന്നു.
‘ഇത് പോഷകാഹാരത്തിന്റെ ഒരു പ്രധാന സ്രോതസ്സായി കണക്കാക്കിയിരുന്നു. ഇത് സുരക്ഷിതമായ പാനീയമായിരുന്നു. കാരണം വെള്ളം പലപ്പോഴും മലിനീകരിക്കപ്പെട്ടിരുന്നു’ എന്ന് ഖനനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ ജോണ്‍ സെലിഗ് മാന്‍ പറഞ്ഞു.