അന്പലപ്പുഴ: യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര പുത്തൻ ചിറയിൽ നീലകണ്ഠന്റെ മകൾ മോളമ്മ (38)യെആണ് തോട്ടപ്പള്ളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
സുനിൽ എന്നയാളുമായി രണ്ടാം വിവാഹം കഴിച്ച യുവതി മൂന്നു മാസം മുൻപാണ് തോട്ടപ്പള്ളിക്ക് സമീപം ഇയാളോടൊപ്പം വാടകയ്ക്ക് താമസമാരംഭിച്ചത്.
കൈ നോട്ടക്കാരായ ഇവർ ഇന്നലെ ഭർത്താവുമായി വഴക്കുണ്ടാക്കിയതായി പറയുന്നു. ഇതിനുശേഷം ഉച്ചക്ക് 1.15നാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ.
പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം അറിയാൻ കഴിയൂ. യുവതിയുടെ മുഖത്ത് മുറിവേറ്റ് ഉണങ്ങിയ പാടുകളുണ്ട്. ഭർത്താവ് സുനിൽ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.