തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയുടെയും നാഗചൈതന്യയുടെയും വേര്‍പിരിയല്‍ വാര്‍ത്ത അമ്പരപ്പോടെയാണ് ആരാധകര്‍ കേട്ടത്.
കുറേ നാളായി വേര്‍പിരിയല്‍ ഗോസിപ്പ് പരന്നിരുന്നെങ്കിലും അതു സത്യമാകരുതേ എന്നായിരുന്നു ആരാധകരുടെ ആശ. എന്നാല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
നാലാം വിവാഹവാര്‍ഷികം അടുത്തിരിക്കെയായിരുന്നു സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത്. അതിനു പിന്നാലെ സാമന്തയ്ക്കെതിരേ പല ആരോപണങ്ങളും ഉയര്‍ന്നു.
താരത്തിന് അമ്മയാകാന്‍ താത്പര്യമില്ലായിരുന്നെന്നും പലതവണ ഗര്‍ഭച്ഛിദ്രം നടത്തി എന്നെല്ലാമായിരുന്നു വ്യാജ പ്രചാരണം.
ഇതിനെതിരേ താരം ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. സാമന്തയെക്കുറിച്ചുള്ള നിര്‍മാതാവിന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
അമ്മയാകാനായി സിനിമാ ജീവിതത്തില്‍നിന്നു വലിയ ഇടവേള എടുക്കാനിരിക്കുകയായിരുന്നു താരം എന്നാണ് നിര്‍മാതാവ് നീലിമ ഗുണ പറഞ്ഞത്.
സാമന്ത പ്രധാനവേഷത്തിലെത്തുന്ന ശാകുന്തളം എന്ന സിനിമയുടെ നിര്‍മാതാവാണ് നീലിമ. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി സിനിമ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് സാമന്ത ആഗ്രഹിച്ചിരുന്നതായും നീലിമ പറയുന്നു.
“”ശാകുന്തളത്തിനായി കഴിഞ്ഞവര്‍ഷം ഞാനും അച്ഛനും സാമന്തയെ സമീപിച്ചപ്പോള്‍ അവര്‍ക്ക് കഥ ഇഷ്ടപ്പെട്ടു.
പക്ഷേ ആ വേഷം സ്വീകരിക്കണമെങ്കില്‍ ഷൂട്ടിംഗ് ജൂലൈയിലോ ഓഗസ്റ്റിലോ പൂര്‍ത്തിയാക്കണം എന്നതു മാത്രമായിരുന്നു അവരുടെ ആവശ്യം.
അമ്മയാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അതിനാണു തന്റെ മുന്‍ഗണനയെന്നും ഞങ്ങളെ അറിയിച്ചു. ആ സമയത്തുതന്നെ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഉറപ്പ് നല്‍കിയതിനു ശേഷമാണ് താരം ചിത്രത്തിലേക്ക് എത്തുന്നത്.
ഇത് തന്റെ അവസാന സിനിമയായിരിക്കും ഒരു നീണ്ട ഇടവേള എടുത്ത് കുട്ടികളും കുടുംബവുമൊത്ത് കഴിയണമെന്നും സാമന്ത പറഞ്ഞിരുന്നു”-നീലിമ പറഞ്ഞു.