മുഹമ്മ: അത്യപൂർവമായ ചേമ്പിൻ പൂവ് കൗതുകമാകുന്നു. കായിപ്പുറം തോട്ടുങ്കൽ വിലാസന്റെ വീട്ടിൽ വിരിഞ്ഞ പൂവാണ് അപൂർവകാഴ്ചയാകുന്നത്.
സാധാരണ ചേമ്പിനേക്കാൾ മൂന്നിരട്ടി വലുപ്പവും ഉയരവുമുള്ള ചേമ്പിലാണ് ആന്തൂറിയത്തിന്റെ പൂവു പോലെ വെള്ളപ്പൂവ് വിരിഞ്ഞത്.
ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കുന്ന ചേമ്പ് പൂക്കാറുണ്ടെങ്കിലും ഇത്രയും വലുപ്പമുള്ള പുവും തണ്ടുകളും കാണാറില്ല.
ആനച്ചെവി പോലെ വലുപ്പമേറിയതാണ് ഇലകൾ. ആറടിയോളം ഉയരമുണ്ട്. ഇത്തരം ചേമ്പ് അത്യപൂർവമാണെന്ന് കൃഷി ഉദ്യോഗസ്ഥരും പറയുന്നു.
കർഷകനായ വിലാസനും കുടുംബവും ചേമ്പുകൃഷി നടത്തുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട ഭാഗത്താണ് അപൂർവ ചേമ്പ് തനിയെ പൊട്ടിമുളച്ചത്.
വളർന്നുവന്നപ്പോൾ വ്യത്യസ്തത ശ്രദ്ധിച്ച വിലാസൻ കണ്ടുപരിചയമില്ലാത്ത ഇനമായതിനാൽ പറിച്ച് കളയാമെന്നാണ് കരുതിയത്. ഇതിനിടെയാണ് താമരമൊട്ടു പോലെ മൊട്ടുകൾ വന്നതും പിന്നീട് പൂവിട്ടതും.